2021ൽ വൈറ്റ് ടൈഗർ എന്ന സീരിസിലൂടെ പുതിയ തുടക്കത്തിന് ഒരുങ്ങുകയാണ് താരസുന്ദരി പ്രിയങ്ക ചോപ്ര. അതിനടയിൽ വ്യത്യസ്തമായ ലുക്കിൽ പ്രത്യക്ഷപ്പെട്ട് ആരാധകരെ ആവേശത്തിലാഴ്ത്തിരിക്കുകയാണ് താരം. സൺഡേ ടൈംസിനു വേണ്ടിയുളള ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് പ്രിയങ്ക സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.
ഒരു ചിത്രത്തിൽ ഷാർപ് ഗ്രീൻ നിറത്തിലുള്ള ഔട്ട്ഫിറ്റും മറ്റൊന്നിൽ ബ്ലാക് ഔട്ട്ഫിറ്റുമാണ് വേഷം. കവർ ഫോട്ടോയിൽ ഓറഞ്ച് ഷീർ ഡ്രസ്സാണ് പ്രിയങ്ക ധരിച്ചിരിക്കുന്നത്.

ആറ് ഔട്ട്ഫിറ്റുകളിലുള്ള ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഹെയർസ്റ്റൈലാണ് പ്രിയങ്കയ്ക്ക് വ്യത്യസ്ത ലുക്ക് നൽകുന്നത്. മോളി ഹേയ്‌ലർ ആണ് സ്റ്റൈൽ ചെയ്തത്. ‘ദ് പവർ ഓഫ് പ്രിയങ്ക’ എന്ന പേരിലാണ് ഫീച്ചർ ഒരുക്കുന്നത്.
English Summary : Priyanka Chopra’s latest look