സാരിയിൽ തിളങ്ങാൻ നടി വിദ്യ ബാലനെ ആരും പഠിപ്പിക്കേണ്ടതില്ല. സ്റ്റേജ് ഷോകളായാലും പൊതു പരിപാടികളായാലും വിദ്യയുടെ പ്രിയപ്പെട്ട വേഷം സാരിയാണ്. ബോളിവുഡ് താരസുന്ദരിമാർക്കിടയിൽ സാരി ഒരു സിഗ്നേച്ചർ ഔട്ട്ഫിറ്റ് ആയതിൽ വിദ്യയ്ക്ക് വലിയ പങ്കുണ്ട്. അടുത്തിടെ മുംബൈയിൽ നടന്ന ഒരു വിവാഹചടങ്ങിന് കാഞ്ചീവരം സാരി ധരിച്ചാണ് താരം എത്തിയത്.
പല നിറത്തിലുള്ള ബ്ലോക് പ്രിന്റ്സും പാറ്റേൺസും ചേരുന്ന ബ്ലാക് സിൽക് സാരിയാണിത്. പർപ്പിൾ നിറത്തിലുള്ള ബ്ലൗസ് ആണ് പെയർ ചെയ്തത്. മുഹൂർത്ത് ഡിസൈൻസ് ആണ് സാരി ഒരുക്കിയത്. 25,000 രൂപയാണ് ഈ സാരിയുടെ വില.
പരമ്പരാഗത ശൈലിയുള്ള സ്വർണക്കമ്മലും വളകളുമാണ് ആക്സസറൈസ് ചെയ്തത്. ബൺ ഹെയർസ്റ്റൈലും ന്യൂഡ് ലിപ്സ്റ്റിക്കും ലുക്കിന് പൂർണത നൽകി.
English Summary : Vidya Balan stylish look in silk saree