മഞ്ഞയിൽ അഴകുവിരിച്ച് സോനം കപൂർ ; ചിത്രങ്ങൾ

sonam-kapoor-looks-gorgeous-in-yellow-gown
SHARE

മഞ്ഞ ഗൗണിൽ സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി ബോളിവുഡ് സുന്ദരി സോനം കപൂർ. ഫ്രഞ്ച് ഡിസൈനർ സ്റ്റീഫൻ റോളണ്ട് ഡിസൈൻ ചെയ്ത ഗൗണിലാണ് സോനം ഫാഷൻ ലോകത്ത് തരംഗം തീർത്തത്. 

sonam-kapoor

സാറ്റിൻ തുണിയിലാണ് ഗൗൺ ഒരുക്കിയിരിക്കുന്നത്. അരഭാഗം വരെ നീളുന്ന നെക്‌ലൈനും നിറയെ വര്‍ക്കുകളുള്ള ഹൈനെക്കുമാണ് ഗൗണിനെ വ്യത്യസ്തമാക്കുന്നത്. അരയിൽ ഒരു കറുത്ത ബെൽറ്റ് ധരിച്ചിട്ടുണ്ട്. 

ഗൗണിന്റെ അതേ നിറത്തിലുള്ള കല്ലുകൾ പതിപ്പിച്ച കമ്മലും മോതിരവുമാണ് ആക്സസറീസ്. കണ്ണുകൾക്ക് സ്മോക്കി മേക്കപ്പും ചുണ്ടുകൾക്ക് കടും ചുവപ്പും നൽകി കോക്ടെയ്ൽ പാർട്ടികൾക്ക് അനുയോജ്യമായ സ്റ്റൈലിലാണ് സോനത്തെ ഒരുക്കിയിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കുകൾ കൊണ്ട് ഫാഷൻ ലോകത്തെ അമ്പരപ്പിച്ചിട്ടുള്ള സോനത്തിന്റെ പുതിയ ലുക്കിനും നിരവധി അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. 

English Summary : Sonam Kapoor looks gorgeous in yellow outfit

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA