500 മണിക്കൂർ, 60 തൊഴിലാളികൾ; എലീനയുടെ വിവാഹനിശ്ചയ വസ്ത്രം ഒരുക്കിയതിങ്ങനെ

HIGHLIGHTS
  • ഔട്ട്ഫിറ്റ് തയാറാക്കാൻ 30 മീറ്റർ ട്യൂൾ നെറ്റ് ആണ് ഉപയോഗിച്ചത്
  • സിംപിളായ ഔട്ട്ഫിറ്റ് ആയിരുന്നു എലീനയുടെ ആഗ്രഹം
alina-padikkal-s-engagement-outfit-features
SHARE

വിവാഹനിശ്ചയ ചടങ്ങിൽ എലീന പടിക്കൽ ധരിച്ചത് ഗോൾഡൻ നിറത്തിലുള്ള ക്രോപ് ടോപ്പും സ്കർട്ടും. എലീനയുടെ പഴ്സനൽ സ്റ്റൈലിസ്റ്റ് നിതിൻ സുരേഷും ഡിസൈനർ സമീറ ഷൈജു (തനൂസ് ബുട്ടീക് കൊല്ലം) ചേർന്നാണ് ഈ സിഗ്നേച്ചർ വസ്ത്രം ഒരുക്കിയത്. ഇന്തോ–വെസ്റ്റേൺ തീമിൽ സംഘടിപ്പിച്ച ചടങ്ങിൽ ഈ ഗോൾഡൻ ഡ്രസ്സിൽ എലീന തിളങ്ങി.

30 മീറ്റർ ട്യൂൾ നെറ്റ് ആണ് ഔട്ട്ഫിറ്റ് തയാറാക്കാൻ ഉപയോഗിച്ചത്. സർവോസ്കി ക്രിസ്റ്റൽ സ്റ്റോൺസ്, സീക്വിൻസ്, കട്ട് ബീഡ്സ് എന്നിവ സ്കർട്ടിലും ഫ്രോക്കിലും മനോഹരമായി വിന്യസിച്ചത് ഔട്ട്ഫിറ്റിന് പ്രൗഢിയേകി. ഹിപ് ബെൽറ്റിൽ എലീനയുടെയും രോഹിത്തിന്റെയും പേരുകൾ ആലേഖനം ചെയ്തിട്ടുണ്ട്. 20 മീറ്റർ തുണി ഉപയോഗിച്ചാണ് സ്കർട്ടിന്റെ ഫ്രിൽസ് ഒരുക്കിയത്. ലൈനിങ്ങിന് സിൽക്കാണ് ഉപയോഗിച്ചത്. 60 തൊഴിലാളികൾ ചേർന്ന് 500 മണിക്കൂര്‍കൊണ്ടാണ് അതിമനോഹരമായ ഈ ഔട്ട്ഫിറ്റ് ഒരുക്കിയതെന്ന് സ്റ്റൈലിസ്റ്റ് നിതിൻ പറഞ്ഞു. 

വിവാഹനിശ്ചയത്തിന് സിംപിളായ ഔട്ട്ഫിറ്റ് ആയിരുന്നു എലീനയുടെ ആഗ്രഹം. എന്നാൽ അനുയോജ്യമായ രീതിയിൽ ഡ്രസ്സ് ഒരുക്കാമെന്നും സിംപിളല്ല സ്പെഷലാണ് വേണ്ടത് എന്നുമായിരുന്നു നിതിന്റെയും സമീറയുടെയും അഭിപ്രായം. ഇതനുസരിച്ചാണ് ഇവർ വസ്ത്രം ഒരുക്കിയത്. 

ജനുവരി 20ന് തിരുവനന്തപുരത്തെ ഹൈസിന്ത് ഹോട്ടലിൽവെച്ചായിരുന്നു വിവാഹനിശ്ചയം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. ബിഗ് ബോസിലെ സഹമത്സരാർഥികളായ രേഷ്മ രാജൻ, സാൻഡ്ര ജോണ്‍സൺ, പരീക്കുട്ടി, മഞ്ജു പത്രോസ്, പ്രദീപ് ചന്ദ്രൻ, സുരേഷ് കൃഷ്ണൻ എന്നിവരും ചടങ്ങിനെത്തിയിരുന്നു. 

English Summary : Alina Padikkal's engagement outfit features

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA