വൈറ്റ് ഹൗസിലെ ഫാഷൻ ഐക്കണായി എല്ല എംഹോഫ്

HIGHLIGHTS
  • അമേരിക്കൻ സിനിമാ താരങ്ങളും എല്ലയുടെ ലുക്കിനെ പ്രശംസിച്ച് കമന്റ് ചെയ്തിരുന്നു
netizens-call-kamala-harris-stepdaughter-a-style-icon
Image Credits : Instagram
SHARE

അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും സ്ഥാനമേൽക്കുന്ന ചടങ്ങിൽ തിളങ്ങി എല്ല എംഹോഫ്. രണ്ടാനമ്മയായ കമലാ ഹാരിസിനൊപ്പം ചടങ്ങിനെത്തിയ എല്ലയുടെ ഫാഷൻ സെൻസും വസ്ത്രധാരണത്തിലെ വ്യത്യസ്തതയുമാണ് ഇതിനോടകം പ്രശംസ നേടിയത്. ഉദ്ഘാടന ദിവസം രണ്ടാനമ്മയെക്കാൾ തിളങ്ങിയത് മകളാണെന്നാണ് സമൂഹമാധ്യമങ്ങളിൽ വരുന്ന കമന്റുകളിലേറെയും. 21കാരി എല്ല എംഹോഫിനെ വൈറ്റ് ഹൗസിലെ ഫാഷൻ ഐക്കണായാണ് ട്വിറ്ററിൽ ആരാധകർ രേഖപ്പെടുത്തിയിരിക്കുന്നത്. ഒപ്പം അമേരിക്കൻ സിനിമാ താരങ്ങളും എല്ലയുടെ ലുക്കിനെ പ്രശംസിച്ച് കമന്റ് ചെയ്തിരുന്നു. 

ബേത്ഷെവ ഹേ ഒരുക്കിയ ഡ്രെസ്സിനു മുകളിൽ ധരിച്ച മിയുമിയു ടർറ്റാൻ കോട്ടാണ് ആരാധകർ ഇതിനോടകം ഏറ്റെടുത്തിരിക്കുന്നത്. പാർസൻസ് സ്കൂൾ ഓഫ് ഡിസൈൻസിലെ ഫാഷൻ ഡിസൈനിങ്ങ് വിദ്യാർഥിനി കൂടിയായ എല്ലയുടെ ചടങ്ങിനുള്ള ലുക്ക് ഒരുക്കിയത് സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ജിൽ ലിങ്കണും ജോർദാനുമാണ്. 

എന്തുകൊണ്ടാണ് സ്വന്തമായി ഡിസൈൻ ചെയ്ത വസ്ത്രം ധരിച്ച് ചടങ്ങിലെത്താതിരുന്നത് എന്ന പ്രമുഖ അമേരിക്കൻ മാധ്യമത്തിന്റെ ചോദ്യത്തിന് എന്റെ സ്റ്റൈലും ഞാൻ ചെയ്യുന്ന ഫാഷൻ ഫോർമുലകളും കുറച്ചു വ്യത്യസ്തമാണെന്നും ഇത്രയും മഹത്തായ ചടങ്ങിൽ പങ്കെടുക്കുമ്പോൾ അതിനനുസരിച്ച് അവിസ്മരണീയമായ ലുക്കിൽ എത്തണം എന്ന് നിർബന്ധമുണ്ടായിരുന്നെന്നും എല്ല പ്രതികരിച്ചു.

ellaemhoff

കമല ഹാരിസിന്റെ ഭർത്താവ് ഡഗ്ലസ് എംഹോഫിന്റെയും ആദ്യ ഭാര്യ കെർസ്റ്റിൻ എംഹോഫിന്റെയും മകളാണ് എല്ല എംഹോഫ്.

English Summary : Netizens call Kamala Harris’ stepdaughter a ‘style icon’

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA