കറുപ്പഴകിൽ നോറ ഫത്തേഹി; ഡ്രസ്സിന്റെ വില ലക്ഷം രൂപ

HIGHLIGHTS
  • റഷ്യൻ ഫാഷൻ ബ്രാൻഡ് സോൾ ആഞ്ചലന്റെ 2020ലെ കലക്‌ഷനിൽ നിന്നുള്ളതാണ് ഈ വസ്ത്രം
nora-fatehi-in-rs-1-lakh-black-velvet-dress
SHARE

ഗ്ലാമറസ് ചിത്രങ്ങൾ കൊണ്ട് ആരാധകരെ അദ്ഭുതപ്പെടുത്തുന്നതിൽ മുന്നിലാണ് ബോളിവു‍ഡ് സുന്ദരി നോറ ഫത്തേഹി. താരത്തിന്റെ ഫാഷൻ സെൻസിന് നിരവധി ആരാധകരുണ്ട്. ഒരു ബ്ലാക് വെൽവറ്റ് ഡ്രസ്സിലുള്ള നോറയുടെ പുതിയ ചിത്രങ്ങളും സോഷ്യൽ ലോകത്ത് തരംഗം തീർക്കുകയാണ്. 

റഷ്യൻ ഫാഷൻ ബ്രാൻഡ് സോൾ ആഞ്ചലന്റെ 2020ലെ കലക്‌ഷനിൽ നിന്നുള്ളതാണ് ഈ വസ്ത്രം. സൈഡ് സ്ലിറ്റ് ആണ് ഈ ഔട്ട്ഫിറ്റിനെ ഗ്ലാമറസ് ആക്കുന്നത്. ക്രിസ്റ്റലുകൾ ഉപയോഗിച്ച് സ്ലിറ്റ് അലങ്കരിച്ചിരിക്കുന്നു.

സിൽവർ കമ്മലുകളും ബ്ലാക് ഹീൽസുമാണ് ഒപ്പം ധരിച്ചിരിക്കുന്നത്. കേർളി ഹെയർസ്റ്റൈലും ഡ്വെവി മേക്കപ്പും ചേരുന്നതോടെ താരം അതിസുന്ദരിയാകുന്നു. 

ഈ ഡ്രസ്സിന്റെ വിലയാണ് ആരാധകരെ അമ്പരപ്പിച്ച ഒരു ഘടകം. 1500 അമേരിക്കൻ ഡോളർ (ഇന്ത്യൻ രൂപയിൽ ഏകദേശം ലക്ഷം രൂപ) ആണ് ഡ്രസ്സിന്റെ വില. 

English Summary : Nora Fatehi's glam walk in a thigh-high slit gown 

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA