കൊച്ചിക്കാരി എറിന്‍ ലിസ് ജോണ്‍ മിസ് കേരള 2020

HIGHLIGHTS
  • ഇത്തവണ ഡിജിറ്റലായാണ് മത്സരം നടത്തിയത്
  • 200ലേറെ മല്‍സരാര്‍ഥികളാണ് മാറ്റുരച്ചത്
erin-liz-john-bagged-miss-kerala-title
എറിൻ ലിസ് ജോൺ, ആതിര രാജീവ്, അശ്വതി നമ്പ്യാർ
SHARE

ഇംപ്രസാരിയോ മിസ് കേരള 2020 സൗന്ദര്യ മത്സരത്തിൽ ജേതാവായി കൊച്ചിക്കാരി എറിന്‍ ലിസ് ജോണ്‍. കണ്ണൂർ സ്വദേശികളായ ആതിര രാജീവ് ഫസ്റ്റ് റണ്ണറപ്പും അശ്വതി നമ്പ്യാര്‍ സെക്കന്റ് റണ്ണറപ്പുമായി. കോവിഡ് പ്രതിസന്ധിയെത്തുടർന്നു ഡിജിറ്റലായാണ് ഇത്തവണ മത്സരം നടത്തിയത്.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ് എറിന്‍ ലിസ് ജോണ്‍. അമേരിക്കയിൽ താമസമാക്കിയ ആതിര രാജീവ് നടിയും മോഡലുമാണ്.

കേരളത്തിന് പുറമെ ഗള്‍ഫ് നാടുകളില്‍ നിന്നുള്ളവര്‍ അടക്കം 200ലേറെ മല്‍സരാര്‍ഥികളാണു മാറ്റുരച്ചത്. ഫൈനലിനു മുന്നോടിയായി അവസാന മൂന്നു റൗണ്ടുകളില്‍ 45 മല്‍സരാര്‍ഥികള്‍ പങ്കെടുത്തു. ചലച്ചിത്ര താരങ്ങളായ സുജോയ് വര്‍ഗീസ്, രാജീവ് പിള്ള, സിജ റോസ് ഗ്രൂമര്‍ നഥാന്‍ മനോഹര്‍ എന്നിവരുള്‍പ്പെട്ട ജൂറിയാണ് സൗന്ദര്യറാണിമാരെ തിര‍ഞ്ഞെടുത്തത്. 

ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പായ ഇംപ്രസാരിയോയാണു മിസ് കേരളയുടെ സംഘാടകര്‍.

English Summary : Erin Liz John bagged miss Kerala 2020 title

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA