തെലങ്കാനയുടെ മാനസ വാരണാസി മിസ് ഇന്ത്യ 2020

HIGHLIGHTS
  • മിസ് വേൾഡ് മത്സരത്തിൽ മാനസ ഇന്ത്യയെ പ്രതിനിധീകരിക്കും
  • മണിക ഷിയോകണ്ട് ഗ്രാന്റ് ഇന്ത്യ പട്ടം സ്വന്തമാക്കി
manasa-varanasi-from-telangana-crowned-miss-india-2020
മാന്യ സിങ്, മാനസ വാരണാസി, മണിക ഷിയോഖണ്ട്
SHARE

വിഎൽസിസി ഫെമിന മിസ് ഇന്ത്യ 2020 കിരീടം തെലങ്കാന സ്വദേശി മാനസ വാരണാസിക്ക്. ഹരിയാനയുടെ മണിക ഷിയോഖണ്ട് ഗ്രാന്റ് ഇന്ത്യ പട്ടം സ്വന്തമാക്കി. ഉത്തപ്രദശിൽ നിന്നുള്ള മാന്യ സിങ് ആണ് റണ്ണർഅപ്. ബുധനാഴ്ച വൈകീട്ടായിരുന്നു ഫൈനൽ റൗണ്ട് മത്സരങ്ങൾ. 

23 വയസ്സുകാരി മാനസ ഫിനാൻഷ്യൻ ഇൻഫർമേഷൻ എക്സ്ചേഞ്ചിൽ അനലിസ്റ്റ് ആണ്. 2021 ഡിസംബറിൽ നടക്കുന്ന 70ാമത് മിസ് വേൾഡ് സൗന്ദര്യ മത്സരത്തിൽ മാനസ ഇന്ത്യയെ പ്രതിനിധീകരിക്കും.  

മിസ് ഇന്ത്യ 2019 സുമൻ രത്തൻ സിങ് ആണ് മാനസയെ കിരീടം അണിയിച്ചത്. അഭിനേതാക്കളായ നേഹ ദൂപിയ, ചിത്രംഗത സിങ്, പുൽക്കിത് സമ്രാട്ട്, പ്രശസ്ത ഡിസൈനർമാരായ ഫാൽഗുനി, ഷെയ്ൻ പീകോക്ക് എന്നിവരായിരുന്നു വിധികർത്താക്കൾ. 

English Summary : Telangana’s Manasa Varanasi crowned VLCC Femina Miss India World 2020

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA