നാദിർഷയുടെ മകളുടെ വിവാഹത്തിന് മീനാക്ഷി തിളങ്ങിയത് ഇങ്ങനെ

HIGHLIGHTS
  • മെഹന്തി ആഘോഷത്തിന് മഞ്ഞ ഔട്ട്ഫിറ്റിലാണ് മീനാക്ഷി ഒരുങ്ങിയത്
meenakshi-dileep-looks-beautiful-in-ayishas-wedding-celebration
SHARE

നടനും സംവിധായകനുമായി നാദിർഷയുടെ മകള്‍ ആയിഷയുടെ വിവാഹാഘോഷത്തിൽ തിളങ്ങി ദിലീപിന്റെയും മഞ്ജു വാരിയരുടെയും മകൾ മീനാക്ഷി. ഒരാഴ്ച നീണ്ടുനിന്ന വിവാഹാഘോഷത്തിൽ  മീനാക്ഷിയിലായിരുന്നു സോഷ്യൽ ലോകത്തിന്റെ ശ്രദ്ധ. ആയിഷയുടെ കളിക്കൂട്ടുകാരിയായ താരപുത്രി എല്ലാ ചടങ്ങിലും പങ്കെടുക്കുകയും ചെയ്തു.  ഇപ്പോഴിതാ മെഹന്തി ആഘോഷത്തിനും വിവാഹസത്ക്കാരത്തിനും‌ം ഒരുങ്ങിയ മീനാക്ഷിയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സെലിബ്രിറ്റി സ്റ്റൈലിസ്റ്റുമാരായ സജിത്ത് ആൻഡ് സുജിത്ത്. 

meenakshi-dileep-2

മെഹന്തി ആഘോഷത്തിന് മഞ്ഞ ഔട്ട്ഫിറ്റിലാണ് മീനാക്ഷി ഒരുങ്ങിയത്. മിറർ വർക്കുകളാണ് ഔട്ട്ഫിറ്റിന്റെ പ്രത്യേകത. ആക്സസറീസിലും മേക്കപ്പിലും ലാളിത്യം പ്രകടം. 80 കളിലേതു പോലെ മുടിയിൽ റോസാപ്പൂവ് ചൂടിയാണ് ഹെയർ സ്റ്റൈൽ ചെയ്തിരിക്കുന്നത്. ‘‘സന്തോഷവതിയായ രാജകുമായി ഇതാ മഞ്ഞയിൽ. നിന്നെ മെഹന്തി ചടങ്ങുകൾക്കായി ഒരുക്കാനായതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ആ ആത്മവിശ്വാസം എപ്പോഴും അണിയൂ. അതു നിനക്ക് വളരെയധികം യോജിക്കുന്നുണ്ട്’’ – ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സജിത്ത് ആൻഡ് സുജിത്ത് കുറിച്ചു. 

കൊച്ചിയിൽ ഫെബ്രുവരി 14ന് നടന്ന വിവാഹസത്കാരത്തിന് പിങ്ക് നിറത്തിലുള്ള ഗൗൺ ആണ് മീനാക്ഷി ധരിച്ചത്. ബോളിവുഡ് നടിമാർക്ക് വളരെയധികം പ്രിയപ്പെട്ട ഫ്രീ സ്റ്റൈലിലാണ് മുടി ഒരുക്കിയിരിക്കുന്നത്. ഔട്ട്ഫിറ്റിനോട് വളരെയധികം ചേർന്നു നിൽക്കുന്ന സ്റ്റൈൽ ആണിത്.  ‘‘വ്യക്തിപ്രഭാവം എന്നത് മീനാക്ഷി ദിലീപിന്റെ  ജീനുകളിലുണ്ട്. അത്രയും അഴകുള്ളതിനാൽ അവളെ ഒരുക്കുക എന്നത് ഞങ്ങൾക്ക് വളരെ എളുപ്പമായിരുന്നു’’– റിസപ്ഷന് ഒരുക്കിയ ചിത്രങ്ങൾ പങ്കുവെച്ച് സജിത്ത് ആൻഡ് സുജിത്ത് കുറിച്ചു.

meenakshi-dileep-3

നാദിർഷയുടെ ഇളയമകൾ ഖദീജയും വിവാഹ റിസപ്ഷന് ഒരുങ്ങാനായി സജിത്ത് ആൻഡ് സുജിത്തിന്റെ സലൂണില്‍ എത്തിയിരുന്നു. മീനാക്ഷിക്കും ഖദീജയ്ക്കും ഒപ്പമുള്ള ഒരു ചിത്രവും ഇവർ പങ്കുവെച്ചിട്ടുണ്ട്. ഏതാനും ആഴ്ചകൾക്ക്മുമ്പ് മഞ്ജു വാരിയർക്ക് ഒപ്പമുള്ള ചിത്രം സജിത്ത് ആൻഡ് സുജിത്തിന്റെ പങ്കുവെച്ചിരുന്നു. അന്നത്തെ മഞ്ജുവിന്റെ  ഹെയർസ്റ്റൈൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA