ADVERTISEMENT

റെഡ് കാർപറ്റിലായാലും പാർട്ടികളിലോ മറ്റു ഫങ്ഷനുകളിലോ ആയാലും സ്റ്റൈലിഷ് ലുക്കിൽ തിളങ്ങുക എന്നതാണ് ബോളിവുഡ് താരസുന്ദരി കിയാര അദ്വാനിയുടെ രീതി. ആ പതിവ് തുടർന്ന് ഫാഷൻ ലോകത്തെ വീണ്ടും അമ്പരപ്പിച്ചിരിക്കുകയാണ് താരം. സീക്വിൻഡ് മെറ്റാലിക് സാരിയിലാണ് കിയാര അടുത്തിടെ ആരാധകരുടെയും ഫാഷൻ ലോകത്തിന്റെയും മനംകവർന്നത്.

ഗോൾഡ് സീക്വിന്‍സും ഫ്രിൽ ബോർഡറുമാണ് സാരിയെ ആകർഷകമാക്കുന്നത്. ഇതോടൊപ്പം പെയർ ചെയ്ത് ഹാൾട്ടർ നെക്ക് സ്ട്രാപ് ബ്ലൗസ് കിയാരയ്ക്ക് ഗ്ലാമറസ് ലുക്ക് നൽകി.  

സ്റ്റേറ്റ്മെന്റ് കമ്മലുകൾ, വള, മോതിരം എന്നിവ മനോഹരമായി ആക്സസറൈസ് ചെയ്തിട്ടുണ്ട്. റൊമാന്റിക് ലുക്ക് നൽകുന്ന രീതിയിലാണ് മുടി സ്റ്റൈൽ ചെയ്തിരിക്കുന്നത്. മിനിമൽ മേക്കപ്പ് താരത്തെ കൂടുതൽ സുന്ദരിയാക്കുന്നു. 

സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്രയുടെ കലക്‌ഷനിൽ നിന്നുള്ളതാണ് ഈ സാരി. 1,45,000 രൂപയാണ് ഈ മോസ് ഗ്രീൻ സാരിയുടെ വില. 

English Summary : Glitz N Glamour - Kiara Advani glamours in green metallic saree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com