1.8 ലക്ഷത്തിന്റെ മിനി ഡ്രസ്സിൽ ആലിയ ; ജന്മദിനത്തിൽ തിളങ്ങിയത് ഇങ്ങനെ

HIGHLIGHTS
  • സെലിബ്രിറ്റി ഡിസൈനർ ലക്ഷ്മി ലെഹർ ആണ് ആലിയയെ സ്റ്റൈൽ ചെയ്തത്
  • കോളറിലെ റെഡ് സീക്വിൻ റോസ് ഡ്രസ്സിനെ ആകർഷകമാക്കുന്നു
alia-bhatt-in-black-mini-dress-for-her-birthday-party
SHARE

ബോളിവുഡ‍് താരസുന്ദരി ആലിയ ഭട്ടിന്റെ 28–ാം ജന്മദിനമായിരുന്നു മാർച്ച് 15ന്. സംവിധായകൻ കരൺ ജോഹറാണ് ആലിയയ്ക്കു വേണ്ടി പാർട്ടി സംഘടിപ്പിച്ചത്. രൺവീർ സിങ്, ദീപിക പദുകോൺ, മലൈക അറോറ, അർജുൻ കപൂർ, രൺബീർ കപൂർ എന്നീ ബോളിവുഡ് താരങ്ങൾ ഉൾപ്പടെ ആഘോഷ പരിപാടികൾക്കായി എത്തിയിരുന്നു. സ്റ്റൈലിഷ് ലുക്കിലെത്തിയ ആലിയ തന്നെയായിരുന്നു ആ ദിവസത്തെ ശ്രദ്ധാകേന്ദ്രം.

സീക്വിന്നിഡ്, സ്ലീവ്‌ലസ് മിനി ഡ്രസ്സ് ധരിച്ചാണ് ആലിയ പാർട്ടിയ്ക്ക് എത്തിയത്. സിഗ്നേച്ചർ കീഹോൾ ഡീറ്റൈലിങ്ങും കോളറിലെ റെഡ് സീക്വിൻ റോസുമാണ് ഡ്രസ്സിനെ ആകർഷകമാക്കുന്നത്. മഗ്ദ ബട്രിം കലക്ഷനിൽനിന്നുള്ള ഈ ഡ്രസ്സിന്റെ വില 2575 അമേരിക്കൻ ഡേളറാണ്. ഇത് ഏകദേശം 1.8 ലക്ഷം രൂപ വരും.

സെലിബ്രിറ്റി ഡിസൈനർ ലക്ഷ്മി ലെഹർ ആണ് ആലിയയെ സ്റ്റൈൽ ചെയ്തത്. ആക്സസറീസ് പൂർണമായി ഒഴിവാക്കി ബേസിക് മേക്കപ്പ് ആണ് പരീക്ഷിച്ചത്. ഓപ്പൺ ഹെയർ സ്റ്റൈലും ആലിയയ്ക്ക് ആകർഷണമേകി.

ജന്മദിനത്തിലെ ഈ ലുക്കിന് മികച്ച അഭിപ്രായമാണ് ഫാഷൻ ലോകത്തുനിന്നും താരസുന്ദരിക്ക് ലഭിച്ചത്.

English Summary : Alia Bhatt in Rs 1.8 lakh sequinned mini dress for her birthday party 

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA