സുഹൃത്തിന്റെ വിവാഹത്തിന് മനംകവർന്ന് ആലിയ; ലെഹങ്കയുടെ വില ലക്ഷം രൂപ

alia-bhatt-in-one-lakh-rupees-lehenga
SHARE

ബോളിവുഡ് താരം ആലിയ ഭട്ടിന്റെ അടുത്ത സുഹൃത്തായ റിയ ഖുറാനയുടെ വിവാഹമായിരുന്നു. ജയ്പൂരിൽവച്ചു നടന്ന ചടങ്ങിന് ആലിയ ഭട്ടും എത്തിയിരുന്നു. 

ഒരു ബ്രിക് ബ്രൗൺ ലെഹങ്ക ആയിരുന്നു ആലിയയുടെ വേഷം. മുത്തുകളും സീക്വിൻസും ഗ്ലാസ് ബീഡ്സും പിടിപ്പിച്ച ബ്ലൗസ് ബട്ടർഫ്ലൈ സ്റ്റൈലിലായിരുന്നു. ട്യൂൾ ലെഹങ്കയിൽ പൂക്കളുടെ ഡിസൈനും നിയോൺ ഗ്ലാസ് കട്ട് ബീഡ്സും സീക്വിൻസും മനോഹരമായി ഉൾകൊള്ളിച്ചിരിക്കുന്നു. 

പപ്പ ഡോന്‍ഡ് പ്രീച്ച് ലേബലാണ് ഈ ലെഹങ്ക ഡിസൈൻ ചെയ്തത്. 1,06,400 രൂപയാണ് ഇതിന്റെ വില. 

ഹെവി വർക്കുകളുള്ള ലെഹങ്കയ്ക്കൊപ്പം വളരെ കുറച്ച് ആഭരണങ്ങളാണ് ആക്സസറൈസ് ചെയ്തത്. ബൺ ഹെയർസ്റ്റൈലും ഡ്വെവി മേക്കപ്പുമാണ് ആലിയ പിന്തുർന്നത്. ഒരു സൺഗ്ലാസ്‌വച്ച് ലുക്കിനെ സ്റ്റൈലിഷ് ആക്കാനും താരം ശ്രദ്ധിച്ചു.

English Summary : Actress Alia Bhatt shines in lehenga

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA