‘ബീന കണ്ണൻ’ ലോഞ്ചിനൊരുങ്ങി കൊച്ചി

HIGHLIGHTS
  • തികച്ചും പുതുമയാർന്ന ഒരു ബ്രാൻഡ് ആണ് ബീന കണ്ണൻ അവതരിപ്പിക്കുന്നത്
  • തിയോഡോറ എന്ന പ്രമേയത്തിലായിരിക്കും ബീന കണ്ണൻ ബ്രാൻഡിന്റെ കലക്‌ഷനുകൾ
brand-beena-kannan-opens-on-march-23
SHARE

പുതുമയാർന്നതും വ്യത്യസ്തവുമായ ലക്ഷ്വറി സിൽക്ക് വസ്ത്ര ശേഖരത്തിലൂടെ, ആധുനിക വസ്ത്ര  വ്യാപാര  രംഗത്ത് നവ വിപ്ലവത്തിന് തുടക്കം കുറിക്കാനൊരുങ്ങി ബീന കണ്ണൻ.  ‘ബീന കണ്ണൻ’ എന്ന പേരിലാണ് കേരളത്തിലെ കരുത്തുറ്റ സ്ത്രീ സാന്നിധ്യവും ഫാഷൻ ഡിസൈനറുമായ ബീന കണ്ണൻ തന്റെ സ്വപ്ന ബ്രാൻഡിന് തുടക്കമിടുന്നത്. അനശ്വരമായ കാഞ്ചിപുരം ഡിസൈനുകൾ പ്രചോദനമാക്കി, തികച്ചും പുതുമയാർന്ന ഒരു ബ്രാൻഡ് ആണ് ബീന കണ്ണൻ അവതരിപ്പിക്കുന്നത്. 

വിവിധ രാജ്യങ്ങളിലെ വ്യത്യസ്തമായ നെയ്ത്ത് ശൈലിയും, കാഞ്ചിപുരം നെയ്ത്തിന്റെ  പൈതൃകവും സംയോജിപ്പിച്ചുള്ള വസ്ത്ര നിരയാണ് പുതിയ ബ്രാൻഡിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. തിയോഡോറ എന്ന പ്രമേയത്തിലായിരിക്കും ബീന കണ്ണൻ ബ്രാൻഡിന്റെ കലക്‌ഷനുകൾ വസ്ത്ര പ്രേമികളിലേയ്ക്ക് എത്തുക. പൂർണ്ണമായും ബ്രൈഡൽ വെയർ, ഗ്രൂം വെയർ, സെലിബ്രിറ്റോറി വെയർ അടങ്ങിയ ഒരു ലക്ഷ്വറി ഫാഷൻ ബ്രാൻഡ് ആയിരിക്കും ബീന കണ്ണൻ.

launching-indias-first-luxury-silk-clothing-brand-beena-kannan

പുതിയ ബ്രാൻഡായ  ബീന കണ്ണൻ തന്റെ സ്വപ്‌ന സാക്ഷാത്കാരമാണെന്ന് ബീന കണ്ണൻ പറയുന്നു. ഈ ബ്രാൻഡിലൂടെ സമൂഹം എന്നെ ഓർത്തിരിക്കാനാണ് ഞാൻ  ആഗ്രഹിക്കുന്നത്. ഒരു ഡിസൈനർ, അല്ലെങ്കിൽ  സംരംഭക എന്ന നിലയിൽ  വിജയം കൈവരിക്കാൻ സാധിച്ച ഒരാളാണ് ഞാൻ. എന്റെ പൈതൃകത്താൽ ഞാൻ ഓർമ്മിക്കപ്പെടണം. ആ പൈതൃകം ബീന കണ്ണൻ എന്ന ബ്രാൻഡ് ആയിരിക്കണം’’ – ബീന കണ്ണൻ ലക്ഷ്യം പങ്കുവച്ചു.

ബീന കണ്ണൻ ബ്രാൻഡിന്റെ ആദ്യത്തെ ഫ്‌ളാഗ്ഷിപ്പ് ഷോറൂം കൊച്ചി, എംജി റോഡിൽ മാർച്ച് 23 ന് ആരംഭിക്കും. ഈ വർഷം തന്നെ ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി കൂടുതൽ  സ്റ്റോറുകൾ തുറന്ന് സ്റ്റോറിന്റെ പ്രവർത്തനം  വ്യാപിപ്പിക്കാനും ബീന കണ്ണൻ ലക്ഷ്യമിടുന്നുണ്ട്.

English Summary : Beena Kannan is all set to launch her dream brand "Beena Kannan" on the 23rd March 2021

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA