‘തലൈവി’ വരുന്നു, ട്രെയിലർ ലോഞ്ചിൽ തിളങ്ങി കങ്കണ റണൗട്ട്

kangana-ranaut-shines-in-thalaivi-trailer-launch
SHARE

സന്തോഷത്തിന്റെ ദിവസങ്ങളാണ് ബോളിവുഡ് നടി കങ്കണ റണൗട്ടിന്. ദേശീയ പുരസ്കാര നേട്ടം, ജന്മദിനം, തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന തലൈവിയുടെ ട്രെയിലർ ലോഞ്ച്, ട്രെയിലറിന് ലഭിക്കുന്ന മികച്ച പ്രതികരണം എന്നിങ്ങനെ നീളുന്ന ആ സന്തോഷങ്ങൾ. മുംബൈയിലായിരുന്നു സിനിമയുടെ ട്രെയിലർ ലോഞ്ച് നടന്നത്. പ്രിയ വസ്ത്രമായ സാരിയിലാണ് കങ്കണ ചടങ്ങിൽ തിളങ്ങിയത്. 

സെലിബ്രിറ്റി ഡിസൈനർ അനാമിക ഖന്നയാണ് കങ്കണയ്ക്കു വേണ്ടി സാരി ഒരുക്കിയത്. എംബ്രോയ്ഡറിയുടെ മനോഹാരിത നിറയുന്ന ബോർഡറാണ് സാരിയുടെ ഹൈലൈറ്റ്. സ്ലീവ്‌ലസ് ബ്ലൗസ് ആണ് പെയർ ചെയ്തത്.

ചോക്കറായിരുന്നു ആക്സസറീസിലെ ശ്രദ്ധാകേന്ദ്രം. സോഫ്റ്റ് വേവ് ഹെയർ സ്റ്റൈലും ഡ്വെവി മേക്കപ്പും ചേർന്നതോടെ കങ്കണ പ്രൗഢിയോടെ വേദി കീഴടക്കി. ആമി പട്ടേൽ ആണ് താരത്തിനെ സ്റ്റൈൽ ചെയ്തത്. 

English Summary : Kangana Ranaut flaunts in saree during Thalaivi trailer launch

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA