ഡ്രസ്സിന് 1.5 ലക്ഷം, ചെരിപ്പിന് 50,000 ; തിളങ്ങി മലൈക അറോറ

malaika-arora-shines-in-gucci-attire
SHARE

മലൈക അറോറയുടെ പിന്നാലെ പായാനാണ് ഫാഷൻ ലോകത്തിന് ഇഷ്ടം. അത്രയേറെ പരീക്ഷണങ്ങൾ മലൈക തന്റെ വസ്ത്രധാരണത്തിൽ നടത്താറുണ്ട്. മാർച്ച് 24ന് സഹോദരി അമൃത അറോറയുടെ വീട്ടിൽ സംഘടിപ്പിച്ച പാർട്ടിക്ക് എത്തിയപ്പോള്‍ മലൈക ധരിച്ച വേഷവും ഹിറ്റായി. 

സാറ്റിൻ റെഡ് ജേഴ്സി ജാക്കറ്റും ഷോർട്ട്സുമായിരുന്നു മലൈക്കയുടെ വേഷം. ജാക്കറ്റിന്റെ കോളറിലും സ്ലീവ്സിലും വെള്ള സ്ട്രിപ്പുകൾ ഉണ്ട്. ഷോട്സിലും സമാനമായ സ്ട്രിപ് ഡിസൈൻ കാണാം. ഗോൾഡ് സ്ട്രാപ് വാച്ച് ആയിരുന്നു ആക്സസറി. ചുവപ്പ് നിറത്തിലുള്ള മാസ്ക്കും താരം ധരിച്ചിരുന്നു.

ആഡംബര ഫാഷൻ ബ്രാൻഡായ ഗൂച്ചിയുടെ കലക്‌ഷനില്‍ നിന്നുള്ളതാണ് മലൈകയുടെ ‍ഡ്രസ്. ജാക്കറ്റിന് 1100 യൂറോയും ഷോർട്സിന് 650 യൂറോയുമാണ് വില. ഇന്ത്യൻ രൂപയിൽ ഏകദേശം 1.5 ലക്ഷം വരും. കേറ്റ് ക്രിസ്റ്റ്യൻ ലൗബൗട്ടിൻ ഹോളോഗ്രാം ഹീൽസും മലൈക ധരിച്ചിരുന്നു. ഇതിന് 52,000 രൂപ വിലയുണ്ട്. 

അർജുൻ കപൂർ, കരൺ ജോഹർ, കരീഷ്മ കപൂർ, മനീഷ് മൽഹോത്ര എന്നീ പ്രമുഖരും പാര്‍ട്ടിക്ക് എത്തിയിരുന്നു. 

English Summary : Malaika Arora stunning in a red crop top and shorts with heels worth Rs 50k

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA