പരീക്ഷണങ്ങൾ ശീലമാക്കിയ പ്രാചി തെഹ്‌ലാൻ ; സാരിയിൽ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ

mamangam-actress-prachi-tehlan-style-statement
SHARE

മാമാങ്കം നായിക പ്രാചി തെഹ്‌ലാന് സാരികളോട് പ്രിയം കൂടുതലാണ്. എലഗൻസ് ചോരാതെ സാരി ധരിച്ച് ആരാധകരുടെയും ഫാഷൻ ലോകത്തിന്റെയും അഭിനന്ദനങ്ങൾ ഏറ്റു വാങ്ങുന്നതാണു താരസുന്ദരിയുടെ ശീലം. ‌

PRACHI-TEHLAN-3

പൊതുവേദികളിൽ എത്തുമ്പോൾ സാരിക്ക് മുൻഗണന നൽകുന്ന പ്രാചി, സാരിയിലുള്ള നിരവധി ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുമുണ്ട്. വൈവിധ്യങ്ങളും പരീക്ഷണങ്ങളും നിറയുന്ന സാരികൾ തന്റേതായ ശൈലിയിൽ അണിയുന്നതാണു പ്രാചിയുടെ സ്റ്റൈൽ. 

PRACHI-TEHLAN-6

ട്രഡീഷനൽ സാരിയിൽ ശാലീന സുന്ദരിയാകാൻ മാത്രമല്ല, സാരിക്ക് മോഡേണ്‍ ട്വിസ്റ്റ് നൽകി ബോള്‍‌ഡ് ലുക്കിൽ കയ്യടി നേടാനും പ്രാചിക്ക് എളുപ്പം സാധിക്കുന്നു. 

PRACHI-TEHLAN-1

ഒരു മലയാള സിനിമയിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും കേരളത്തിന്റെ പാരമ്പര്യം നിറയുന്ന സാരികൾക്ക് ഈ ഡൽഹിക്കാരിയുടെ വാഡ്രോബിൽ ഇടമുണ്ട്. കേരള, കസവു സാരികളിൽ മലയാളി മങ്കയായി പ്രാചി പല തവണ ആരാധകരുടെ മനംകവർന്നിട്ടുണ്ട്. 

PRACHI-TEHLAN-5

ഗാംഭീര്യമുള്ള ആക്സസറീസിന്റെ സഹായത്തോടെ സിംപിൾ പ്ലെയ്ൻ സാരികളിൽ പ്രൗഢിയോടെ തിളങ്ങാനുള്ള താരത്തിന്റെ കഴിവ് അഭിനന്ദനീയമാണ്. മോഡേൺ സൗന്ദര്യം നിറയുന്ന റഫിൾസ് സാരികളും താരത്തിന് പ്രിയപ്പെട്ടതാണ്. ‌

PRACHI-TEHLAN-7

എംബ്രോയ്ഡറി, പ്രിന്റഡ്, ഫ്ലോറൽ, സിൽക്, ഗോള്‍ഡൻ എന്നിങ്ങനെ പ്രാചിയുടെ സാരി ശേഖരം നീളുന്നു. സാരി ധരിക്കുക എന്നതല്ല, അതിനെ മനോഹരമായി അവതരിപ്പിക്കുന്നു എന്നതാണ് താരത്തെ സാരി പ്രേമികളുടെ പ്രിയങ്കരിയാക്കുന്നത്.

PRACHI-TEHLAN-4

English Summary : Actress Prachi Tehlan stunning images in Saree

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA