ADVERTISEMENT

സാരികളിലെ റാണിയായ അസ്സൽ കാഞ്ചീപുരം സാരികളിൽ പുതുതലമുറ ട്രെന്റുകളും ഇഴചേർത്ത വർണ്ണവിസ്മയങ്ങൾ സമന്വയിപ്പിച്ച് കാഞ്ചീവർണ്ണം എന്ന പുത്തൻ പര്യവേക്ഷണവുമായി പ്രമുഖ ടെക്സ്റ്റൈൽ ബ്രാൻഡായ ജോളി സിൽക്‌സ്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കാഞ്ചീപുരത്തെ പ്രശസ്‌ത നെയ്ത്തുശാലകളിലെ നെയ്ത്തുകാലാകാരന്മാരുടെ കയ്യൊപ്പ് പതിഞ്ഞ പട്ടിലെ മാസ്മരിക സൃഷ്ടികൾ പേസ്റ്റൽ വർണ്ണങ്ങളിൽ അണിയിച്ചൊരുക്കിയ ജോളി സിൽക്‌സ് എക്സ്ക്ലൂസീവ് കളക്ഷനാണ് പുതുതായി അവതരിപ്പിച്ച കാഞ്ചീവർണ്ണം. ഡിസൈനുകൾക്കും പാറ്റേണുകൾക്കും പുറമെ വസ്ത്രങ്ങളിൽ എന്നും ആകർഷണം സമ്മാനിക്കുന്നത് നിറങ്ങളാണ്. സ്റ്റൈലിംഗിൽ വ്യത്യസ്‌തത ആഗ്രഹിക്കുന്നവർക്ക് ഈ സമ്മർ സീസണിൽ ധരിക്കാൻ ഏറ്റവും ഉചിതം പേസ്റ്റൽ വർണ്ണങ്ങളാണ്. പരിശുദ്ധ കാഞ്ചീപുരം പട്ടിൽ പേസ്റ്റൽ നിറങ്ങളും ഒത്തുചേരുമ്പോൾ വിവാഹ നാളുകളിൽ മറ്റാരേക്കാളും വ്യത്യസ്തമായൊരുങ്ങാനാഗ്രഹിക്കുന്നവർക്ക് ഒരു പെർഫെക്ട് ചോയ്സാണ് ജോളി സിൽക്‌സ് കാഞ്ചീവർണ്ണം കളക്ഷൻ. 

MM_ONLINE

കണ്ണിനും മനസ്സിനും കുളിർമ്മയേകുന്ന നിറങ്ങളോട് എല്ലാവർക്കും ഒരു പ്രത്യേക ഇഷ്ടം ഉണ്ടാവും. കടും നിറങ്ങളും ഇളം നിറങ്ങളും മാറി ഇപ്പോൾ ട്രെന്റിംഗിൽ മുന്നിൽ നിൽക്കുന്ന പേസ്റ്റൽ ഷേഡുകൾ ഇതിന് ഉദാഹരണമാണ്. സാധാരണ അവസരങ്ങൾക്ക് പുറമെ ജീവിതത്തിലെ സവിശേഷ മുഹൂർത്തമായ വിവാഹത്തിലും ഈ പേസ്റ്റൽ വർണ്ണങ്ങൾക്ക് ആരാധകരേറെയാണ്. ഈ ആശയം മുന്നിൽ കണ്ടാണ് പാരമ്പര്യത്തനിമയ്‌ക്കൊപ്പം പേസ്റ്റൽ നിറങ്ങളുടെ ആഘോഷമൊരുക്കുന്ന സമ്മർ സർപ്രൈസുമായി ജോളി സിൽക്‌സ് ജോളി സിൽക്‌സ് കാഞ്ചീവർണ്ണം സ്‌പെഷ്യൽ സീരീസ് അവതരിപ്പിച്ചിരിക്കുന്നത്. 

MM_ONLINE

വസ്ത്രവ്യാപാര രംഗത്ത് നിരവധി വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള ജോളി സിൽക്‌സ് പട്ടുസാരിയിലെ വൈവിധ്യം കൊണ്ട് വീണ്ടും വിസ്‌മയം തീർക്കുകയാണ്. കാഞ്ചീപുരത്തെ പരമ്പരാഗത നെയ്ത്തുശാലകളിൽ നിന്ന് പുതുമയുടെ പേസ്റ്റൽ വർണങ്ങളിൽ മംഗല്യപ്പട്ടിന്റെ ഏറ്റവും വലിയ കളക്ഷൻ. പുതുതലമുറയുടെ വിവാഹ സ്വപ്‌നങ്ങൾക്ക് നിറമേകിക്കൊണ്ട് നാല്പതിലധികം പേസ്റ്റൽ കാഞ്ചീപുരം സാരികളാണ് കാഞ്ചീവർണ്ണത്തിന്റെ പ്രത്യേകത. മനസ്സിനിണങ്ങി,ഏറ്റവും പുതിയ ഫാഷനിൽ പാരമ്പര്യം കൈവിടാതെ ഒരുങ്ങാനുള്ള അവസരമാണ് ജോളി സിൽക്‌സ് ഇതിലൂടെ മുന്നോട്ട് വെക്കുന്നത്.

MM_ONLINE

English Summary : Marketing Feature Jolly Silks Kanchi Varnam 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com