ADVERTISEMENT

ഫാഷനിൽ മലൈകയെ വെല്ലാൻ ബോളിവുഡിൽ ആരെങ്കിലുമുണ്ടോ ? ഇല്ലെന്നാണ് ആരാധകരുടെ പക്ഷം. ട്രെൻഡിയും സ്റ്റൈലിഷുമായി ലുക്കുകൾ അവതരിപ്പിച്ച് മലൈക അക്കാര്യം ഉറപ്പിക്കുകയും ചെയ്യുന്നു. ബ്ലേസറിനൊപ്പം ബാഗി സീക്വിൻ പാന്റ്സ് പെയർ ചെയ്തുള്ള മലൈകയുടെ പുതിയ ലുക്കാണു ഫാഷൻ ലോകത്ത് ശ്രദ്ധ നേടുന്നത്.

malaika-arora-1

അസാധാരണമായ കോംബിനേഷൻ കൊണ്ട് അനായാസം കയ്യടി നേടാറുളള പതിവു രീതിയാണു മലൈക പിന്തുടർന്നത്. ഗാബി ചാർബച്ചിയുടെ കലക്‌ഷനിൽ നിന്നുള്ളതാണ് ഈ ഡ്രസ്സുകൾ. പുതുമ നിറയുന്ന ഡിസൈനാണ് ബ്ലേസറിന്റെ പ്രത്യേകത.   

ഒരു സ്റ്റേറ്റ്മെന്റ് നെക്പീസ് മാത്രമായിരുന്നു ആക്സസറി. ഇരുവശത്തേയ്ക്ക് പകുത്തിട്ടാണ് ഹെയർ സ്റ്റൈൽ ചെയ്തത്. മോഹിത് റോയ് ആണു മലൈകയെ സ്റ്റൈൽ ചെയ്തത്. 

അടുത്തിടെ മനീഷ് മൽഹോത്രയുടെ സീക്വിൻ സാരിയിൽ താരസുന്ദരി കയ്യടി നേടിയിരുന്നു.

English Summary : Malaika Arora classic look

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com