ADVERTISEMENT

2021ലെ ക്ലാസിക് മിസിസ് ഗ്രാൻഡ് യൂണിവേഴ്സ് ഇന്ത്യയായി മലയാളിയായ ശശിലേഖ നായരെ തിരഞ്ഞെടുത്തു. പത്തനംതിട്ട നാരങ്ങാനം സ്വദേശിയാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച് മിസിസ് ഗ്രാൻഡ് യൂണിവേഴ്സിറ്റി മത്സരത്തിൽ പങ്കെടുക്കുന്നത് ശശിലേഖയായിരിക്കും. ഫിലിപ്പീൻസിലെ മനിലയിലായിരിക്കും മത്സരം.

 

sasilekha-nair-2

കോവിഡ് സാഹചര്യത്തിൽ വെർച്വൽ പ്ലാറ്റ്ഫോമിലായിരുന്നു ഗ്രാൻഡ് യൂണിവേഴ്സ് മത്സരം. ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയ ശശിലേഖ നായർക്കു മിസിസ് ഇന്ത്യ കേരള, മിസിസ് ഏഷ്യ ഇൻറർനാഷണൽ മോസ്റ്റ് ചാമിങ് 2018 പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

 

തിരുവനന്തപുരം ടെക്നോപാർക്കിലെ എക്യുമാട്രിക്സ് ഇൻഫോവേയ്സ്  സൊല്യൂഷൻ മാനേജിങ് ഡയറക്ടറാണ്. ഐബിഎം പ്രോജക്ട് എക്സിക്യൂട്ടിവ് ഓമല്ലൂർ സ്വദേശി രാജീവ് കുമാർ പിള്ളയാണ് ഭർത്താവ്. പ്ലസ്ടു വിദ്യാർഥിനി സ്വാതിയും ഏഴാം ക്ലാസ് വിദ്യാർഥിനി ജാഹ്നവിയുമാണ് മക്കൾ.

 

English Summary : Keralite entrepreneur crowned Classic Mrs Grand Universe India 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com