ADVERTISEMENT

കോവിഡ് വ്യാപനത്തെത്തുടർന്ന് ഫാഷൻ ഷോകളെല്ലാം നിലച്ചെങ്കിലും ബോളിവുഡ് സുന്ദരി ശിൽപ ഷെട്ടിയുടെ റാംപ് വാക്ക് ഇപ്പോഴും തുടരുകയാണ്. ഇൻസ്റ്റഗ്രാമിൽ ഒരു വിഡിയോ പങ്കുവച്ചാണു ആരാധകർക്കും ഫാഷൻ ലോകത്തിനും താരം വിരുന്നൊരുക്കിയത്. മഞ്ഞ നിറത്തിലുള്ള ജോർജെറ്റ് ഷറാറ സെറ്റ് ധരിച്ച് ക്യാറ്റ് വാക്ക് നടത്തുന്നതാണു വിഡിയോയിലുള്ളത്.

സീമ ഗുജ്റാളിന്റെ ഫാഷൻ ലേബലിൽ നിന്നുള്ളതാണ് ഈ വസ്ത്രം. 98,000 രൂപയാണ്. സിൽവർ വളകള്‍, ജുംക, മൂക്കുത്തി, മോതിരം എന്നീ ആക്സസറികൾ ലുക്കിന് കൂടുതൽ പ്രൗഢിയേകുന്നു. വേയ്‌വി സ്റ്റൈലിലാണു തലമുടി. സിൽവർ ചെരിപ്പാണു പെയർ ചെയ്തിരിക്കുന്നത്. 

സജന ബത്രിയാണ് ശിൽപയെ സ്റ്റൈൽ ചെയ്തത്. താരത്തിന്റെ സ്റ്റൈലിഷ് ലുക്കിനെ അഭിനന്ദിച്ച് നിരവധിപ്പേർ രംഗത്തെത്തി. 

English Summary : Shilpa Shetty in Rs 98k yellow sharara set

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com