ADVERTISEMENT

ആഡംബര ഇറ്റാലിയൻ ഫാഷൻ ബ്രാൻഡായ ഗൂച്ചിയുടെ ഫ്ലോറൽ കഫ്താൻ ശ്രദ്ധ നേടുന്നു. ഇന്ത്യൻ കുർത്തകളിൽ നിന്നു പ്രചോദനം ഉൾകൊണ്ടാണു ഗൂച്ചി ഫ്ലോറൽ കഫ്താൻ അവതരിപ്പിച്ചത്.

ഫ്ലോറൽ ഡിസൈനുകളുള്ള ഓഫ് വൈറ്റ് കുര്‍ത്തയാണിത്. കശ്മീരി ഫിറാൻ കോട്ടുകളിലെ ഡിസൈനുകളുമായി സാദൃശ്യമുണ്ട്. ഓര്‍ഗാനിക് ലിനെൻ മെറ്റീരിയലിലാണു കഫ്താൻ ഒരുക്കിയിരിക്കുന്നത്.

3500 ഡോളര്‍ (ഏകദേശം 2.5 ലക്ഷം ഇന്ത്യൻ രൂപ) ആണ് ഈ ഫ്ലോറൽ കഫ്താന്റെ വില. കഫ്താന്റെ വില സോഷ്യൽ ലോകത്ത് ചർച്ചയായി. വില കൂടുതലാണെന്നും ഡിസൈൻ മികച്ചതല്ലെന്നുമൊക്കെ അഭിപ്രായപ്പെടുന്നവരുണ്ട്.

വിവിധ സംസ്കാരങ്ങളിൽനിന്നും പ്രചോദനം ഉള്‍കൊണ്ട് ഗൂച്ചി മുൻപും വസ്ത്രങ്ങള്‍ ഡിസൈൻ ചെയ്തിട്ടുണ്ട്. ഗൂച്ചിയുടെ 1996 ലെ കലക്‌ഷനിലാണ് ആദ്യമായി കഫ്താൻ സ്ഥാനം പിടിക്കുന്നത്.

English Summary : Gucci sells Kaftans worth Rs 2.5 lakh, seem to be inspired by Indian kurtas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com