പതിവ് തെറ്റിച്ച് സുസെയ്ൻ ഖാൻ; ‘ബോസ് ലേഡി’ ലുക്കിന്റെ വിശേഷങ്ങൾ ഇങ്ങനെ

HIGHLIGHTS
  • സ്റ്റൈൽ സ്റ്റേറ്റ്മെന്റ് കിടിലനാക്കിയത് വ്യത്യസ്തമായ ബോഡി ബെൽറ്റ്
  • ലക്ഷ്വറി വൈറ്റ് ഹീൽസ് കൂടിച്ചേർന്നപ്പോൾ സുസെയ്ന്റെ 'ബോസ് ലേഡി' അവതാരം വേറെ ലെവൽ
sussanne-khan-lady-boss-look-in-leather-skirt
SHARE

പവർ ഡ്രസ്സിങ്ങിനു പുതിയ മാനം നൽകുകയാണ് സുസെയ്ൻ ഖാന്റെ ‘ബോസ് ലേഡി’ ലുക്ക്. കഴിഞ്ഞ ദിവസം മുംൈബയിൽ നടന്ന മേഴ്സിഡീസ് ബെൻസ് അൾ‍ട്ര ലക്ഷ്വൂറിയസ് എസ്‌യുവി Maybach GLS 600 ലോഞ്ചിങ് വേദിയിലാണ് അപ്രതീക്ഷിത അതിഥിയായി സുസെയ്‌ൻ എത്തിയത്. അടിമുടി മാറ്റം എന്നത് അക്ഷരാർഥത്തിൽ പകർത്തിയാണ് സുസെയ്ൻ വേദി കയ്യടക്കിയത്. ബ്ലാക്ക് ലെതർ സ്കർട്ടും സ്‌ലീവ്‌ലെസ് ബ്ലാക്ക് ടോപും ധരിച്ച സുസെയ്ന്റെ സ്റ്റൈൽ സ്റ്റേറ്റ്മെന്റ് കിടിലനാക്കിയത് വ്യത്യസ്തമായ ബോഡി ബെൽറ്റ്. ഒപ്പം ഷോർട്ട് ബോബ് ഹെയർ സ്റ്റൈലും. ലക്ഷ്വറി വൈറ്റ് ഹീൽസ് കൂടിച്ചേർന്നപ്പോൾ സുസെയ്ന്റെ ‘ബോസ് ലേഡി’ അവതാരം വേറെ ലെവൽ!!!

പൊതുവെ അത്‌ലീഷർ ട്രെൻഡിനൊപ്പമാണ് സുസെയ്ൻ ഇൻസ്റ്റഗ്രാം ചിത്രങ്ങളിൽ സജീവമാകാറുള്ളത്. പലപ്പോഴും വർക്ക് ഔട്ട് വിശദാംശങ്ങളോ പ്രചോദനം നൽകുന്നതോ ആയ ചിത്രങ്ങളാണ് താരം സമൂഹമാധ്യങ്ങളിൽ പങ്കുവയ്ക്കുക. മറ്റു ചടങ്ങുകളിലും ആഘോഷവേദികളിൽ പോലും മിനിമൽ ആയ സ്റ്റൈൽ മാത്രമേ താരം പിന്തുടരാറുള്ളൂ. പക്ഷേ പതിവുകളെല്ലാം തെറ്റിച്ച് പുതിയ ലുക്കിൽ പൊതുവേദിയിലെത്തിയപ്പോൾ, ആ വേഷവും അവസരവും ആഘോഷമാക്കാനുള്ള മൂഡിലായിരുന്നു സുസെയ്ൻ. മെഴ്സിഡീസ് ലോഞ്ച് വേദിയിൽ നിന്നുള്ള ചിത്രങ്ങൾക്കൊപ്പം തന്റെ പുതിയ ലുക്കിന്റെ വിശദാംശങ്ങളും അതൊരുക്കിയ സംഘത്തിന്റെ പേരു വിവരവും ഉൾപ്പെടെ താരം പങ്കുവച്ചു. ഏറെ ആഹ്ലാദം നൽകിയ അവസരമായതിനാൽ തന്നെ തന്റെ ടീമംഗങ്ങളോടു പ്രത്യേകമായി നന്ദി പറയാനും സുസൈയ്ൻ അവസരം ഉപയോഗിച്ചു.

‘‘നൂറു ശതമാനവും നിങ്ങളായിരിക്കാൻ തീരുമാനിക്കുന്ന നിമിഷത്തിലാണ് നിങ്ങളുടെ സൗന്ദര്യത്തിന്റെ തുടക്കം! നിങ്ങൾക്ക് ആനന്ദം ലഭിക്കുന്നതെന്തും ചെയ്യുക. അതിൽ കരുണയുള്ളവരായിരിക്കുക’’ എന്നീ വാക്കുകളും സുസൈയ്ൻ കുറിച്ചു.

∙ വീഗൻ ലെതർ; വില 4800 രൂപ

സുസെയ്ൻ ഖാൻ ധരിച്ച ഹൈ സ്‌ലിറ്റുള്ള നീളൻ ലെതർ സ്കർട്ടിന്റെ കൂടുതൽ വിശേഷങ്ങൾ അറിയണമെന്നുണ്ടോ? ബജറ്റ് സ്റ്റൈൽ എന്നു പറയാനാകുന്ന ബെക്‌സ്‌ലി ലെതർ സ്കർട്ടാണ് താരം ധരിച്ചത്. വില: 4800 രൂപ. ജെൻ എന്ന ബ്രാൻഡിന്റെ ഈ സ്കർട്ട് വീഗൻ ലെതറാണ്. സുസെയ്ന്റെ പുതിയ ലുക്ക് ആരാധകരും ആഹ്ലാദത്തോടെ ഏറ്റെടുത്തു. ‘‘നീങ്ങളൊരു സൂപ്പർഹീറോയെ പോലെയിരിക്കുന്നു’’ എന്നാണ് ആരാധകരിലൊരാൾ ആ ചിത്രത്തിനു താഴെ കുറിച്ചത്. സുസെയ്ന്റെ മുൻ ഭർത്താവും നടനുമായ ഹൃത്വിക് റോഷനാണ് ബോളിവുഡ് സിനിമയിലെ ആദ്യ സൂപ്പർഹീറോ കഥാപാത്രത്തെ (ക്രിഷ്) അവതരിപ്പിച്ചതെന്ന പശ്ചാത്തലം കൂടി ഓർമപ്പെടുത്തുന്നതായി ഈ കമന്റ്. ഒട്ടേറെപ്പേർ താരത്തിന്റെ മേക്ക് ഓവർ പ്രശംസിച്ചു രംഗത്തെത്തി. 

ഇന്റീരിയർ ഡിസൈനിങ് രംഗത്ത് സ്വന്തമായ മേൽവിലാസവും താരപദവിയുമുള്ള സുസെയ്‌ന് ഖാൻ ഹൃത്വിക് റോഷനുമായുള്ള വിവാഹമോചനത്തിനു ശേഷം മികച്ച സംരംഭകയായി പേരെടുക്കുകയായിരുന്നു. ചാർക്കോൾ പ്രോജക്ട് എന്ന സുസൈയ്‌ന്റെ ബ്രാൻഡ് ഏറെ ശ്രദ്ധനേടി.

English Summary : Sussanne Khan in smart top and Rs 5k leather skirt

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് കർഷകവിജയമോ? വിശ്വസിക്കാമോ മോദി സർക്കാരിന്റെ നിലപാടുമാറ്റം?

MORE VIDEOS
FROM ONMANORAMA