ഫാഷൻ മാജിക് തുടർന്ന് മാധുരി ദീക്ഷിത്; ലെഹങ്കയുടെ വില 1.2 ലക്ഷം രൂപ

madhuri-dixit-style-magic-in-designer-lehenga-choli
SHARE

ലെഹങ്കയിൽ പരീക്ഷണങ്ങളുടെ അനന്ത സാധ്യതകളുണ്ടെന്ന് തെളിയിക്കുകയാണ് ബോളിവുഡ് സുന്ദരി മാധുരി ദീക്ഷിത്. തുടർച്ചായി ലെഹങ്കയില്‍ തിളങ്ങി ആരാധകരുടെ മനസ്സ് കവരുന്ന പ്രിയതാരം, ഫാഷൻ ലോകത്തിന്റെ ശ്രദ്ധ നേടുകയും ചെയ്യുന്നു. സുകൃതി ആൻഡ് ആകൃതി ഡിസൈൻ ചെയ്ത ലെഹങ്ക ചോളിയിലുള്ള ചിത്രങ്ങളാണ് മാധുരി അടുത്തിടെ പങ്കുവച്ചത്.

പർപ്പിൾ നിറത്തിലുള്ള ലെഹങ്ക ചോളിയാണിത്. സീക്വിന്നുകളും എംബ്രോയ്ഡറിയും മിററർ വർക്കും ചേർന്ന് ക്ലാസിക് ലുക്കിലാണു ലെഹങ്ക. ഷീർ നെറ്റ് ദുപ്പട്ടയാണ് പെയർ ചെയ്തത്. 1,23,200 രൂപയാണ് ലെഹങ്കയുടെ വില. 

സ്റ്റേറ്റ്മെന്റ് നെക് പീസ്, വളകൾ, കമ്മൽ എന്നിവയായിരുന്നു ആക്സസറികള്‍. ഐഷാഡോ, ഐലൈനർ, മസ്കാര, ബ്രൗൺ ലിപ്സ്റ്റിക്ക് എന്നിവയായിരുന്നു മേക്കപ്പിലെ ഹൈലൈറ്റ്. പോണി ടെയിൽ ഹെയർ സ്റ്റൈൽ കൂടി ചേർന്നപ്പോൾ മാധുരിയുടെ ലുക്ക് പൂർണം. 

ആകാശ നീല ലെഹങ്കയിലുള്ള മാധുരിയുടെ ചിത്രങ്ങൾ ഇതിന് മുമ്പ് വൈറലായിരുന്നു. 

English Summary : Madhuri Dixit classic look in lehenga choli

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA