കുട്ടികൾക്കായി ഓൺലൈൻ ഫാഷൻ മത്സരം; റൈസിങ് സ്റ്റാർ അവസാന തീയതി ജൂൺ 12

rising-star-fashion-competition-for-children
Image Credits : Africa Studio / Shutterstock.com
SHARE

ഫാഷൻ റൺവേ ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി റൈസിങ് സ്റ്റാർ എന്ന പേരിൽ ഫോട്ടോ ടാലെന്റ് ആന്റ് മോഡലിങ് ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. 1 മുതൽ 15 വരെ പ്രായമുള്ള കുട്ടികളെ വിവിധ കാറ്റഗറിയായി തിരിച്ചാണു മത്സരം. 2022ൽ ദുബൈയിലും അർമേനിയയിലും നടക്കുന്ന ജൂനിയർ മോഡൽ ഇന്റർനാഷനൽ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ 6 പേരെ മത്സരത്തിലൂടെ തിരഞ്ഞെടുക്കും.

ഇലക്ട്രിക് ബൈക്കും, മൗണ്ടൻ ബൈസൈക്കിളും ഉൾപ്പെടയുള്ള സമ്മാനങ്ങളും വിജയികളെ കാത്തിരിക്കുന്നു. ഫാഷൻ റൺവേ ഇൻർനാഷനലിന്റെ അമരക്കാരനും പ്രശസ്ത ഫാഷൻ ഷോ സംഘാടകനുമായ അരുൺ രത്നയുടെ നേതൃത്വത്തിലാണ് റൈസിങ് സ്റ്റാർ അരങ്ങേറുന്നത്.

മത്സരത്തിൽ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികളുടെ നാലു ചിത്രങ്ങളും പേരും 9961114241 എന്ന നമ്പറിലേക്ക് വാട്സാപ് ചെയ്യണം. ജൂൺ 12 ആണ് അവസാന ദിവസം. ജൂൺ 20ന് വിജയികളെ പ്രഖ്യാപിക്കും. 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ +91 9544223399  

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA