ADVERTISEMENT

ഫാഷന്റെ കാര്യത്തിൽ ഒരു മുഴം മുന്നേ സഞ്ചരിക്കുന്നതാണ് ബോളിവുഡ് സുന്ദരി ശിൽപ ഷെട്ടിയുടെ രീതി. പരീക്ഷണങ്ങളും പുതുമകളുമായി ആരാധകരെ അമ്പരപ്പിക്കാനും ഫാഷൻ ലോകത്ത് ചലനങ്ങൾ സൃഷ്ടിക്കാനും താരസുന്ദരിക്ക് അറിയാം. അതിപ്പോൾ ട്രഡീഷനലോ കണ്ടെമ്പററിയോ ഫ്യൂഷനോ ആകട്ടെ ശിൽപയുടെ സ്റ്റൈലില്‍ മാറ്റമില്ല. ബ്ലാക് കൺസപ്റ്റ് സാരിയിലാണ് അടുത്തിടെ താരം തിളങ്ങിയത്.

റീതി അർനീജയാണ് ഈ ബ്ലാക് എംബ്ബെലിഷ്ഡ് സാരി ഡിസൈൻ ചെയ്തത്. ക്രോപ് ബ്ലൗസിലുള്ള ഡ്രാപ് ആണ് ഔട്ട്ഫിറ്റിനെ വ്യത്യസ്തമാക്കുന്നത്. എംബ്രോയ്ഡറി ചെയ്ത ഒരു മാക്സി സ്കർട്ട് ആണ് പെയർ ചെയ്തത്. 46,000 രൂപയാണ് ഈ സാരിയുടെ വില.

സിൽവർ വളകൾ, സ്റ്റേറ്റ്മന്റ് കമ്മൽ, മൂക്കുത്തി എന്നിവയായിരുന്നു ആക്സസറീസ്. സോഫ്റ്റ് വെയ്‌വ് ഹെയർസ്റ്റൈലും സ്മോക്കി ഐ മേക്കപ്പും ബ്രൗൺ ലിപ്സ്റ്റിക്കും ചേർന്നതോടെ പവർഫുൾ ലുക്ക് കൈവന്നു. 

English Summary : Shilpa Shettylooks stylish in black concept saree 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com