ADVERTISEMENT

നിലപാടുകളിൽ മാത്രമല്ല സ്റ്റൈലിലും ബോളിവുഡ് സുന്ദരി കങ്കണ റനൗട്ട് പവർഫുൾ ആണ്. ഔട്ട്ഫിറ്റ് ട്രഡീഷനലോ  മോഡേണോ ആകട്ടെ, ആരാധകരുടെ മനംകവരാൻ താരത്തിനറിയാം. പുതിയ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ഹംഗറിയിലെ ബുഡാപെസ്റ്റിലാണ് താരമിപ്പോഴുള്ളത്. അവിടെയും സ്റ്റൈലിഷ് ലുക്കിൽ തിളങ്ങുകയാണ് കങ്കണ. 

ഇൻസ്റ്റഗ്രാമിൽ ഏതാനും ചിത്രങ്ങൾ പങ്കുവച്ചാണ് താരം ആരാധകരെ ആവേശത്തിലാക്കിയത്. ഫ്ലോറൽ ഡ്രസ്സാണു വേഷം. പലനിറത്തിലുള്ള പൂക്കളുടെ ഡിസൈനുകളുള്ള ഓഫ് വൈറ്റ് മിനി ഡ്രസ്സ് ആണിത്.

സൺഗ്ലാസ് വച്ച്, പിങ്ക് ഹീൽസണിഞ്ഞു നിൽക്കുന്ന കങ്കണയുടെ കയ്യിൽ കുറച്ച് പൂക്കളുണ്ട്. ഡ്വെവി മേക്കപ് ആണു ചെയ്തിരിക്കുന്നത്. സമ്മർ ഫാഷന് അനുയോജ്യമാണ് താരത്തിന്റെ ഈ ലുക്ക്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com