ADVERTISEMENT

ന്യൂയോർക്കിലുള്ള തന്റെ റസ്റ്ററന്റിലെത്തിയ പ്രിയങ്ക ചോപ്രയുടെ ചിത്രങ്ങൾ വൈറലാകുന്നു. ക്ലാസി ആൻഡ് ഹോട്ട് ലുക്കിലുള്ള ഏതാനു ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. 

priyanka-chopra-1

സ്ട്രാപ്പി വൈറ്റ് മിഡി ഡ്രസ് ആണ് പ്രിയങ്ക ധരിച്ചത്. വസ്ത്രത്തിന്റെ ഇടതുവശത്തായുള്ള ഹൈ സ്ലിറ്റാണ് ഈ ബാക്‌ലസ് ഡ്രസ്സിനെ കൂടുതല്‍ ആകർഷകമാക്കുന്നത്. ഫ്ലീറ്റ് ലൈക്ക് ഡീറ്റൈലിങ്ങും ഡ്രസ്സിലുണ്ട്.

ഒരു ജോഡി വള, ഗോൾഡൻ കമ്മൽ, കനം കുറഞ്ഞ ചെയിൻ, മോതിരങ്ങൾ എന്നിവയായിരുന്നു ആക്സസറീസ്. ഹൈ ബൺ ഹെയർ സ്റ്റൈലും ഇരുണ്ട ലിപ്സ്റ്റിക്കും പ്രിയങ്കയുടെ ലുക്കിനെ ആകർഷമാക്കി. 

സോന എന്നാണ് പ്രിയങ്കയുടെ ഇന്ത്യൻ റസ്റ്ററന്റിന്റെ പേര്. ജൂണിലും ജീവനക്കാരെ കാണാനും സമയം ചെലവിടാനുമായി പ്രിയങ്ക ഇവിടെ എത്തയിരുന്നു.  

Content Summary : Priyanka Chopra’s new look goes viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com