കാൻ റെഡ്കാർപറ്റിൽ സാരിയിൽ തിളങ്ങി ബംഗ്ലാദേശ് നടി

bangladeshi-actress-azmeri-haque-shines-in-a-sari
Image Credits : Azmeri Haque / Instagram
SHARE

കാൻ ചലച്ചിത്രമേളയിലെ റെഡ്കാർപറ്റിൽ താരമായി ബംഗ്ലാദേശ് നടി അസ്മേരി ഹഖ് ബാദോൺ. ബംഗ്ലാദേശിന്റെ പരമ്പര്യ പ്രൗഢി നിറയുന്ന ധാക്കായ് ജംദാനി സാരിയിലാണ് ബാദോൺ തിളങ്ങിയത്. 

actress-azmeri-haque-3

ആരോഗ് എന്ന ബ്രാൻഡ‍ാണ് ഈ സാരി തയ്യാറക്കിയത്. കൈകൾ കൊണ്ടു തുന്നിച്ചേർത്ത മോട്ടിഫസ് ആണ് സാരിയെ മനോഹരമാക്കുന്നത്. സിൽവർ സ്റ്റേറ്റ്മെന്റ് പീസുകള്‍ എംബല്ലിഷ് ചെയ്ത ബെൽറ്റാണ്  ഹാൾട്ടർ നെക് ബ്ലൗസാണ് പെയർ ചെയ്തത്. 

actress-azmeri-haque-4

പച്ച കല്ലുള്ള സിൽവർ കമ്മൽ, ബ്രേസ്‌ലറ്റ് എന്നിവയായിരുന്നു ആക്സസറീസ്. മധ്യഭാഗത്തു നിന്നും ഇരുവശത്തേക്ക് വകഞ്ഞു മാറ്റി, ബൺ സ്റ്റൈലിൽ ഒരുക്കിയ ഹെയർ സ്റ്റൈലും കണ്ണുകൾക്ക് പ്രാധാന്യം നൽകി ചെയ്ത മേക്കപ്പും ലുക്കിന് പൂർണത നൽകി. 

actress-azmeri-haque-3

റെഹാന മറിയം നൂർ എന്ന സിനിമയുടെ പ്രദർശനത്തിന്റെ ഭാഗമായാണ് ബാദോൺ കാൻ ചലച്ചിത്രമേളയിൽ എത്തിയത്. ബാദോൺ മുഖ്യ വേഷത്തിൽ അഭിനയിക്കുന്ന ഈ സിനിമ സംവിധാനം ചെയ്തത് അബ്ദു‌ല്ല മൊഹമ്മദ് സാദ് ആണ്. ബംഗ്ലാദേശിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളാണ് സിനിമയുടെ പ്രമേയം.

English Summary : Bangladeshi actress Azmeri Haque sets Cannes' red carpet on fire with her Dhakai Jamdani sari

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചിരിയുടെ കാൽനൂറ്റാണ്ട് | Salim Kumar | 25 Years of Acting

MORE VIDEOS
FROM ONMANORAMA