പ്രിയങ്കയെ ‘വെല്ലും’ നടാഷയുടെ ആഡംബര ബാഗ്; വില 82 ലക്ഷം രൂപ!

HIGHLIGHTS
  • ഇത്തരം ബാഗുകൾ അപൂർവമായാണ് ഹെർമെസ് പുറത്തിറക്കുന്നത്
  • ചീങ്കണ്ണിയുടെ തൊലിയുൾപ്പെയുള്ള 5 തരം ലെതർ ഉപയോഗിച്ചാണ് നിർമാണം
natasha-poonawalla-82-lakh-cost-hand-bag-trending
Image Credits : Priyanka Chopra/ Instagram
SHARE

വിമ്പിൾഡൺ കലാശപ്പോരാട്ടത്തിനിടെ ഫാഷന്‍ ലോകത്തിന്റെ ശ്രദ്ധ നേടി സീറം ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടിവ് ഡയറക്ടർ നടാഷാ പൂനാവാലയുടെ ബാഗ്. നടി പ്രിയങ്ക ചോപ്രയ്ക്കൊപ്പമാണ് നടാഷ മത്സരം കാണാനെത്തിയത്. വസ്ത്രധാരണം കൊണ്ട് പ്രിയങ്ക ശ്രദ്ധ നേടിയപ്പോൾ ആഡംബര ഹാന്റ് ബാഗാണ് നടാഷയെ താരമാക്കിയത്.

priyanka-natasha-2

ഫ്രഞ്ച് ലക്ഷ്വറി ബ്രാൻഡ് ഹെർമെസിന്റെ ലിമിറ്റഡ് എഡിഷൻ ബിർക്കിൻ ഫബോർഗ് ബാഗാണ് നടാഷയുടെ കയ്യിലുണ്ടായിരുന്നത്. 20 സെന്റിമീറ്റർ വലുപ്പമുള്ള ഈ നീല ബാഗിന് 1,10,000 ഡോളർ (ഏകദേശം 82 ലക്ഷം ഇന്ത്യൻ രൂപ) വിലയുണ്ട് എന്നാണ് ആഡംബര വസ്തുക്കളുടെ ബ്രോക്കറായ ഓൺലൈൻ വെബ്സൈറ്റ് sothebys വ്യക്തമാക്കുന്നത്. അപൂർവയിനം ചീങ്കണ്ണിയുടെ തൊലിയുൾപ്പെയുള്ള 5 തരം ലെതർ ഉപയോഗിച്ചാണ് ബാഗിന്റെ നിർമാണം. വളരെ ഉയർന്ന ഗുണനിലവാരമുള്ള ലോഹമാണ് ബാഗിന്റെ സ്ട്രാപ്പിനും മറ്റുമായി ഉപയോഗിച്ചിരിക്കുന്നത്.

ഇത്തരം ബാഗുകൾ അപൂർവമായാണ് ഹെർമെസ് പുറത്തിറക്കുന്നത്. മുൻകൂട്ടി ആവശ്യപ്പെടുന്നതിന് അനുസരിച്ച് മാത്രമേ നിർമിക്കൂ. അതുകൊണ്ടു തന്നെ പൊതുവിപണയിലോ ഹെർമസിന്റെ സൈറ്റിലേ വിൽപനയ്ക്ക് എത്താറില്ല.

പ്രിയങ്കയുടെ വസ്ത്രധാരണത്തിലാണ് ആദ്യം ഫാഷൻ ലോകത്തിന്റെ ശ്രദ്ധ പതിഞ്ഞതെങ്കിലും ഏറെ വൈകാതെ നടാഷയുടെ ബാഗ് വാർത്തകളിൽ നിറഞ്ഞു. ഗൂച്ചിയുടെ കോ–ഓർഡ് സെറ്റ് ആയിരുന്നു നടാഷയുടെ വേഷം. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പുനാവാലയുടെ ഭാര്യ നടാഷ ഫാഷന്‍ ചോയ്സുകൾ കൊണ്ട് മുൻപും കയ്യടി നേടിയിട്ടുണ്ട്. 

English Summary : Natasha Poonawalla carried a Birkin bag at Wimbledon 2021 

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആഡംബരമില്ലായ്മയാണ് ഇവിടെ ആഡംബരം: സിജിഎച്ച് എർത്തിന്റെ വിജയ കഥ

MORE VIDEOS
FROM ONMANORAMA