ADVERTISEMENT

സാരിയിലെ പരീക്ഷണങ്ങൾ കൊണ്ടു വീണ്ടും ഫാഷനിസ്റ്റകളുടെ കയ്യടി നേടുകയാണ് നടി വിദ്യാ ബാലൻ. രവീന്ദ്രനാഥ ടഗോറിന്റെ പ്രശസ്തമായ ഏക്‌ല ചോലോ റീ എന്ന ഗാനത്തിന്റെ വരികൾ പ്രിന്റ് ചെയ്ത സാരി ധരിച്ചുള്ള വിദ്യയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടിയത്.

vidya-balan-1

ഫോർസാരീസ് എന്ന ബ്രാൻഡാണ് സാരി ഡിസൈൻ ചെയ്തത്. നാച്യുറൽ നിറങ്ങളാണ് ഈ കോട്ടൻ സാരിയിൽ ഉപയോഗിച്ചിരിക്കുന്നത്. രാജസ്ഥാനിലെ ഒരു നെയ്ത്തു ഗ്രാമത്തിലാണ് നിർമാണം. 2700 രൂപയാണ് സാരിയുടെ വില.  കറുപ്പ് ബ്ലൗസ് ആണ് സാരിക്കൊപ്പം പെയർ ചെയ്തത്. കമ്മലും വാച്ചുമായിരുന്നു ആക്സസറീസ്. ബൺ സ്റ്റൈൽ മുടി കെട്ടിയത്.

vidya-balan-2

1905ലാണ് രവീന്ദ്രനാഥ ടഗോർ ഈ ഗാനം എഴുതുന്നത്. ബംഗാൾ വിഭജനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അത്. ബംഗാളിയിലെഴുതിയ ഈ ഗാനം ടഗോർ പിന്നീട് ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തി. വിദ്യ ബാലൻ നായികയായ 2012ൽ പുറത്തിറങ്ങിയ കഹാനി എന്ന സിനിമയ്ക്കു വേണ്ടി അമിതാഭ് ബച്ചന്‍ ഈ ഗാനം ആലാപിച്ചിരുന്നു. ഇതിനു മുൻപ് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജീവിതം ആധാരമാക്കി 2004ൽ പുറത്തിറങ്ങിയ സിനിമയിലും ഈ ഗാനം ഉൾപ്പെടുത്തിയിട്ടുണ്ട്.

English Summary : Vidya Balan drapes ‘Ekla cholo re’ sari

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com