മലയാളത്തനിമ ഇന്ത്യന്‍ സാംസ്‌കാരിക വൈവിധ്യത്തില്‍ ഇഴചേര്‍ക്കുന്ന ഏകത്വ കളക്‌ഷന്‍സ്

shop-kerala-ethnic-handloom-wear-from-ekatva-collections
SHARE

ഏതു ധൂസര സങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും, ഏത് യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും, മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും എന്ന് മലയാളത്തിന്റെ പ്രിയകവി വൈലോപ്പിള്ളി പാടിയത് വെറുതേയല്ല. മലയാളി എവിടെ പോയാലും കൂടെ കൂട്ടുന്നതാണ് നാടിനെ കുറിച്ചുള്ള തന്റെ ഗൃഹാതുര സ്മരണങ്ങള്‍. നാടും വീടും വിട്ട് ആയിരക്കണക്കിന് മൈലുകള്‍ താണ്ടി പഠിക്കാനും ജോലി ചെയ്യാനും പോകുന്ന മലയാളികൾ കേരളത്തനിമയും പൈതൃകവും സംസ്‌കാരവും എപ്പോഴും നെഞ്ചോട് ചേര്‍ത്ത് പിടിക്കാറുണ്ട്. ഓണം, വിഷു എന്നിങ്ങനെ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ആഘോഷങ്ങള്‍ നാട്ടിലുള്ളവരേക്കാൾ ആവേശത്തോടെ പ്രവാസികള്‍ കൊണ്ടാടുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല.  

ലോകമലയാളികളുടെ കേരളത്തനിമ ചോരാത്ത ഇത്തരം ആഘോഷങ്ങളുടെ പ്രധാന ചേരുവയാണ് അവരുടെ വസ്ത്രധാരണ രീതി. ഒരു സെറ്റു സാരിയോ, മുണ്ടോ എങ്കിലും ബാഗില്‍ എടുത്ത വയ്ക്കാതെ പ്രവാസികളാരും വിദേശത്തേക്ക് വണ്ടി കയറാറില്ല. ലളിതവും സുന്ദരവും അതേ സമയം തന്നെ പ്രൗഢിയും ഒത്തിണങ്ങുന്ന കേരളീയ വസ്ത്രങ്ങള്‍ നമ്മുടെ ആഘോഷങ്ങളെ മിഴിവുറ്റതാക്കുന്നു. ഓണമോ, വിഷുവോ, കല്യാണമോ, ആരാധനാലയ സന്ദര്‍ശനമോ ആകട്ടെ, തനത് വസത്രം ധരിക്കുന്ന കാര്യത്തില്‍ മലയാളിക്ക് വിട്ടുവീഴ്ചയില്ല.  

എല്ലാ പ്രായത്തിലുമുള്ള മലയാളികള്‍ക്ക് ധരിക്കാവുന്ന വൈവിധ്യം നിറഞ്ഞ വസ്ത്രങ്ങള്‍ നമ്മുടെ നാടിന് സ്വന്തമായിട്ടുണ്ട്. കുഞ്ഞുമുണ്ടുടുത്ത ആണ്‍കുട്ടികളും പട്ടുപാവാട അണിഞ്ഞെത്തുന്ന പെണ്‍കുട്ടികളും ധാവണിയും ഹാഫ്‌സാരിയും ധരിച്ചെത്തുന്ന കൗമാരിക്കാരികളും മുണ്ടും നേര്യതുമണിഞ്ഞെത്തുന്ന അമ്മൂമ്മമാരുമെല്ലാം കേരളീയ വസ്ത്രശൈലിയുടെ ബ്രാന്‍ഡ് അംബാഡര്‍മാര്‍ തന്നെ. സെറ്റുസാരിയണിഞ്ഞ മലയാളി മങ്കയുടെ സൗന്ദര്യത്തോട് കിടപിടിക്കുന്നതാണ് ഡബിള്‍ മുണ്ടും മേല്‍മുണ്ടും ധരിച്ചെത്തുന്ന മലയാളി പുരുഷന്റെ പൗരുഷവും പ്രൗഢിയും.  

മലയാളിയുടെ ഈ വസ്ത്ര വൈവിധ്യത്തിന് കരുത്തേകുന്നത് കേരളത്തിലുടനീളം പടര്‍ന്നു കിടക്കുന്ന കൈത്തറി നെയ്ത്ത് വസ്ത്ര നിര്‍മ്മാണമേഖലയാണ്. കുത്താമ്പുള്ളി മുതല്‍ ബാലരാമപുരം വരെ നീളുന്ന കൈത്തറി ശേഖരം കേരളത്തിന്റെ തനത് വസ്ത്രനിര്‍മ്മാണ ശൈലി പ്രതിഫലിപ്പിക്കുന്നു. രാജഭരണകാലത്ത് രാജകുടുംബത്തിന് വസ്ത്രങ്ങള്‍ നെയ്യാന്‍ പല നാടുകളില്‍ നിന്നായി ഇവിടെയെത്തിയ നെയ്ത്തുകാര്‍ പിന്നീട് കേരളത്തിന്റെ തനത് വസ്ത്രശൈലിയുടെ പതാകവാഹകരായി.  

അത്യാധുനിക യന്ത്രങ്ങളോട് കൂടിയെത്തിയ പവര്‍ലൂം വ്യവസായം ഇടക്കാലത്ത് കൈത്തറി മേഖലയ്ക്ക് തിരിച്ചടി ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ കേരള തനിമ നഷ്ടപ്പെടാത്ത വ്യത്യസ്ത നിര്‍മ്മാണ രീതി കൊണ്ട് ഗതകാല പ്രൗഢി തിരികെ പിടിക്കുകയാണ് ഇന്ന് കൈത്തറി മേഖല. ഈ മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തലത്തിലും നിരവധി പദ്ധതികള്‍ നടപ്പാക്കി വരികയാണ്. കൈത്തറിക്ക് സമാനരീതിയില്‍ ചെറുകിട നെയ്ത്ത് സമ്പ്രദായങ്ങള്‍ക്കും ഇന്ന് പ്രോത്സാഹനം ലഭിക്കുന്നു.  

ലോകമെമ്പാടുമുള്ള മലയാളികളില്‍ നിന്ന് ആവശ്യക്കാരേറിയതോടെ കൈത്തറി വസ്ത്രങ്ങള്‍ ഇന്ന് ഓണ്‍ലൈന്‍ വസ്ത്ര വിപണന സൈറ്റുകളിലേക്കും ചേക്കേറിയിട്ടുണ്ട്. കൈത്തറി വസ്ത്രങ്ങള്‍ പല ഓണ്‍ലൈന്‍ സൈറ്റുകളും വിപണനം ചെയ്യുന്നുണ്ടെങ്കിലും ഇതില്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് പലരും മുതിരാറില്ല. ഇവിടെയാണ് പാലക്കാട് ഒറ്റപ്പാലം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ വസ്ത്ര വിപണന സംരംഭമായ ഏകത്വ കളക്‌ഷൻസ് (ekatvacollections.com) വ്യത്യസ്തമാകുന്നത്.  

ekatva-collections-2

ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലെ സാംസ്‌കാരിക വൈവിധ്യങ്ങളെ കേരളീയ വസ്ത്രധാരണരീതിയില്‍ കോര്‍ത്തിണക്കിയാണ് ഏകത്വ കളക്‌ഷൻസ് ആഗോള മലയാളിയുടെ ആധുനിക വസ്ത്രധാരണ സങ്കല്‍പങ്ങള്‍ക്ക് ഊടും പാവും നെയ്യുന്നത്. കലങ്കാരി, പതചിത്ര, മ്യൂറല്‍ പെയിന്റിങ്ങ് തുടങ്ങിയ പ്രാചീന ഗ്രാമീണ-ഗോത്ര സംസ്‌കാരങ്ങള്‍ പ്രതിഫലിക്കുന്ന എംബ്രോയ്ഡറി രീതികള്‍ ഇവിടെ തനത് കേരളീയ വസ്ത്രങ്ങളുമായി ഏകോപിപ്പിക്കുന്നു. ഭാരതത്തിന്റെ പുരാതന വസ്ത്ര രൂപകല്‍പന രീതിയെയും സംസ്‌കാരത്തെയും പാരമ്പര്യത്തെയും മലയാളത്തിന്റെ ഗൃഹാതുരത്വം നിറഞ്ഞ സൗന്ദര്യ സങ്കല്‍പങ്ങളുമായി ഇഴചേര്‍ത്ത് ഏകത്വ കളക്‌ഷൻസ് ഒരുക്കുന്നത് ആരും കൊതിച്ചു പോകുന്ന വസ്ത്ര വൈവിധ്യമാണ്.  

ഏതൊരു ആഘോഷത്തിനും ചേരുന്ന വിധം വ്യത്യസ്തമാര്‍ന്ന ഡിസൈനുകളുടെ വന്‍ശേഖരം ഏകത്വ കളക്ഷന്‍സിലുണ്ട്. കാന്ത എംബ്രോയ്ഡറി ചെയ്ത കേരള സാരിയും മധുബാനി പെയിന്റിങ്ങുള്ള കസവു സാരിയും ഇന്തോനേഷ്യന്‍ ഇകാത് പ്രിന്റുള്ള കുര്‍ത്തയുമെല്ലാം കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ ജനപ്രീതി നേടി. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള തൃശൂരിലെ കുത്താമ്പുള്ളി നെയ്ത്ത് ശേഖരത്തിനായി ഒരു പ്രത്യേക വിഭാഗം തന്നെ ഏകത്വ കളക്‌ഷൻസില്‍ തയ്യാറാക്കിയിരിക്കുന്നു. പഴയ മൈസൂര്‍ സംസ്ഥാനത്ത് വേരുകളുള്ള നെയ്ത്തുകുലമായ ദേവാംഗ സമുദായത്തില്‍പ്പെട്ടവരുടെ പിന്മുറക്കാരാണ് കുത്താമ്പുള്ളി സാരികള്‍ ഇന്ന് നെയ്യുന്നത്. തനിമയും സവിശേഷതയുമുള്ള ഉത്പന്നങ്ങള്‍ക്ക് നല്‍കുന്ന ഭൗമസൂചിക പദവി സ്വന്തമാക്കിയ കുത്താമ്പുള്ളി സാരികള്‍ വിദേശരാജ്യങ്ങളില്‍ പോലും പ്രശസ്തമാണ്.   

ഓണാഘോഷങ്ങള്‍ക്ക് നിറപ്പകിട്ടേകാന്‍ പ്രത്യേക ഓണം ശേഖരവും ഏകത്വകളക്ഷന്‍സില്‍ ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കളുടെ ഇഷ്ടത്തിനും താത്പര്യത്തിനും അനുസരിച്ച് ഡിസൈനുകള്‍ കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യവും ഏകത്വ നല്‍കുന്നു. വിദേശത്ത് നിന്നുള്ള ഉപഭോക്താക്കളുടെ നിരന്തര ആവശ്യം പരിഗണിച്ച് അമേരിക്ക, യുകെ, ഓസ്‌ട്രേലിയ, കാനഡ, അയര്‍ലാന്‍ഡ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലേക്കും ഏകത്വ കളക്‌ഷൻസ് സേവനം വ്യാപിപ്പിച്ചിട്ടുണ്ട്.   

കല്യാണം, വിവാഹനിശ്ചയം പോലുള്ള സവിശേഷ ചടങ്ങുകളിൽ ധരിക്കാനുള്ള പരമ്പരാഗത വസ്ത്രങ്ങള്‍ ഉപഭോക്താക്കളുടെ താൽപര്യങ്ങൾക്കനുസരിച്ച് ഏകത്വകളക്‌ഷന്‍സ് ഡിസൈൻ ചെയ്ത് നിർമിച്ചു നൽകുന്നുണ്ട്. കേരള സാരിയിലും ധാവണിയിലും ചെയ്യുന്ന നൂതന എംബ്രോയ്ഡറി വർക്കുകളും മ്യൂറൽ പെയിന്റിങ്ങുകളും ഇതിൽ ഉൾപ്പെടുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് :  

വെബ്‌സൈറ്റ്: https://ekatvacollections.com/ 

ഫേസ്ബുക്ക്: ekatva.co 

ഇന്‍സ്റ്റാഗ്രാം: ekatva.co 

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആഡംബരമില്ലായ്മയാണ് ഇവിടെ ആഡംബരം: സിജിഎച്ച് എർത്തിന്റെ വിജയ കഥ

MORE VIDEOS
FROM ONMANORAMA