ഫാഷൻ എന്നാൽ രൺവീർ സിങ്; 3 ലക്ഷത്തിന്റെ ഡ്രസ്സിൽ തിളങ്ങി താരം

actor-ranveer-singh-latest-look-cost-three-lakh
Image Credits : Ranveer Singh / Instagram
SHARE

ബോളിവുഡ് ഫാഷൻ എന്നാൽ രണ്‍വീർ സിങ്! അതിശയോക്തി കലർത്തിയാണെങ്കിലും ഇങ്ങനെ പറയുന്നതിൽ തെറ്റൊന്നുമില്ല. കാരണം ബോളിവുഡ് താരങ്ങളിൽ ഫാഷന്‍ ചോയ്സുകൾ കൊണ്ട് രൺവീറിന് എതിരു നിൽക്കാൻ നിലവിൽ ആരുമില്ല എന്നതു തന്നെ. അത്രയേറെ പരീക്ഷണങ്ങളാണ് വസ്ത്രധാരണത്തിൽ രൺവീർ നടത്തുന്നത്. താരത്തിന്റെ പുതിയ ലുക്കും സമൂഹമാധ്യമങ്ങളിൽ സൂപ്പർഹിറ്റാണ്.

ranveer-singh

ആഡംബ ഫാഷൻ ബ്രാൻഡായ ഗൂച്ചിയുടെ മോൺഗ്രാം സ്ട്രിപ്പിഡ് ജേഴ്സി ജാക്കറ്റും അതിന് അനുയോജ്യമായ ജോഗിങ് പാന്റ്സും ധരിച്ചുള്ള ചിത്രങ്ങളാണു രൺവീർ പങ്കുവച്ചത്. ഒരു മുത്തുമാല, ഒരു ജോഡി സ്റ്റഡ്, വൈറ്റ് ഹെഡ് ബാൻഡ്, വൈറ്റ് ഫ്രെയിമുള്ള സൺഗ്ലാസ്സ്, വാച്ച് എന്നിവയായിരുന്നു രൺവീറിന്റെ ആക്സസറീസ്. 

ഈ ലുക്ക് സമ്മിശ്ര അഭിപ്രായമാണ് ആരാധകർക്കിടയിൽ ഉണ്ടാക്കിയത്. എന്നാൽ ഡ്രസ്സിന്റെ വില ആരാധകരിൽ അമ്പരപ്പുണ്ടാക്കി. രൺവീറിന്റെ പാന്റ്സിന് 1,550 ഡോളറും (ഏകദേശം 1.15 ലക്ഷം ഇന്ത്യൻ രൂപ) ജാക്കറ്റിന് 3,230 ഡോളറും (ഏകദേശം 1.91 ലക്ഷം ഇന്ത്യൻ രൂപ) ആണ് വില. അങ്ങനെ വസ്ത്രത്തിനു മാത്രം മൂന്നു ലക്ഷത്തിലേറെ വില വരും.

ഇതിന് മുമ്പ് ഗൂച്ചിയുടെ ബ്ലൂ ജേഴ്സി ഡ്രസ്സിലുള്ള രൺവീറിന്റെ ലുക്ക് ശ്രദ്ധ നേടിയിരുന്നു.

English Summary : Ranveer Singh latest look goes viral

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA