ബ്ലാക് ബ്യൂട്ടിയായി കരീഷ്മ കപൂർ; ‘ഹോട്ട്’ എന്ന് കരീന കപൂർ

karisma-kapoor-black-beauty-look
SHARE

നടി കരീഷ്മ കപൂറിന്റെ സ്റ്റൈലിന് പ്രത്യേകം ആരാധകരുണ്ട്. പൊതുവേദികളിൽ എത്തുമ്പോഴെല്ലാം ഫാഷനിസ്റ്റകളെ വിസ്മയിപ്പിക്കാൻ താരത്തിനാകാറുണ്ട്. ഇപ്പോഴിതാ സ്റ്റൈലിഷ് ചിത്രങ്ങളുമായി കയ്യടി നേടുകയാണ് താരം.

karisma-kapoor-1

സീക്വിൻ ഹൈ നെക്കുള്ള കറുപ്പ് നിറത്തിലുള്ള ഡ്രസ്സാണിത്. ഇഷ അമീനാണ് താരത്തെ സ്റ്റൈൽ ചെയ്തത്. ബൺ ഹെയർ സ്റ്റൈലിനൊപ്പം സ്മോക്കി ഐ, ന്യൂഡ് മേക്കപ് എന്നിവ താരത്തെ സുന്ദരിയാക്കുന്നു. 

ഡാൻസ് റിയാലിറ്റി ഷോയിൽ വിധികർത്തവായിരുന്ന ശിൽപ ഷെട്ടിക്ക് പകരക്കാരിയായാണ് കരിഷ്മ എത്തുന്നത്. ആ ഷോയിലെ ആദ്യ ദിവസമാണ് ബ്ലാക് ബ്യൂട്ടിയായി താരം തിളങ്ങിയത്. 

കരീഷ്മയുടെ ലുക്കിനെ അഭിനന്ദിച്ച് ആദ്യമെത്തിയത് സഹോദരിയും നടിയുമായ കരീന കപൂർ ആയിരുന്നു. ഏറ്റവും ഹോട്ട് ലുക്ക് എന്നായിരുന്നു കരീനയുടെ കമന്റ്. ആരാധകരും താരത്തിന് അഭിനന്ദനങ്ങളുമായി എത്തി. 

English Summary : Karisma Kapoor dazzles in a sequin dress

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആഡംബരമില്ലായ്മയാണ് ഇവിടെ ആഡംബരം: സിജിഎച്ച് എർത്തിന്റെ വിജയ കഥ

MORE VIDEOS
FROM ONMANORAMA