സെറ്റ് സാരിയും ട്രെന്‍ഡി ബ്ലൗസും; ചിത്രങ്ങളുമായി രമ്യ നമ്പീശൻ

actress-ramya-nambeesan-onam-photoshoot
SHARE

ഉത്രാടദിനത്തിൽ സ്റ്റൈലിഷ് ചിത്രങ്ങൾ പങ്കുവച്ച് നടി രമ്യ നമ്പീശൻ. ട്രഡീഷനൽ സാരിക്കൊപ്പം ട്രെൻഡി ബ്ലൗസ് പെയർ ചെയ്ത്, അതിസുന്ദരിയായാണു താരം പ്രത്യക്ഷപ്പെടുന്നത്.

ramya-nambeesan-2

നേർത്ത പച്ച ബോർഡറുള്ള സെറ്റ് സാരി വളരെ സിംപിളാണ്. നെറ്റിൽ ഒരുക്കിയ പീകോക്ക് ഗ്രീൻ നിറത്തിലുള്ള ബ്ലൗസിനെ ഹൈലൈറ്റ് ചെയ്യാൻ ഇത് സഹായിക്കുന്നു. കൈ അവസാനക്കുന്നിടത്ത് നെറ്റ് ഡ്രേപ് ചെയ്തുവച്ചത് ബ്ലൗസിനെ സ്റ്റൈലിഷ് ആക്കുന്നു.

ramya-nambeesan-3

ഹെവി ആഭരണങ്ങളാണ് ആക്സസറൈസ് ചെയ്തിരിക്കുന്നത്. സ്കിൻ ടോൺ മേക്കപ്പിനൊപ്പം ചുണ്ടും പുരികവും കണ്ണുകളും ഹൈലൈറ്റ് ചെയ്തു മനോഹരമാക്കിയിരിക്കുന്നു. അരളി പൂക്കളാണ് തലമുടിയിൽ ചൂടിയിരിക്കുന്നത്. 

ഡമൻസ് ഡിസൈൻസ് ആണ് കോസ്റ്റ്യൂം ഒരുക്കിയത്. സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ് ജോ അടൂരാണ് മേക്കപ്പും ദിവ്യ ഉണ്ണികൃഷ്ണൻ സ്റ്റൈലിങ്ങും ചെയ്തിരിക്കുന്നു. ചിത്രങ്ങൾ പകർത്തിയത് പ്രണവ് രാജ്. Becoz it’s silver ആണ് ആഭരണങ്ങൾ.

English Summary : Actress Ramya Nabeesan Onam photoshoot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS