ADVERTISEMENT

നടിയും മോഡലുമായ ആദ്യ പ്രസാദിന്റെ സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. സെലിബ്രിറ്റി ഡിസൈനർ ആൻ ആൻസിയാണ് മോഡേൺ ലുക്കിലുള്ള ആദ്യയുടെ ഫോട്ടോഷൂട്ട് ഒരുക്കിയത്.

aadhya-parasad-4

കൂടുതലും നാടൻ വേഷങ്ങളിൽ തിളങ്ങിയിട്ടുള്ള ആദ്യയെ വ്യത്യസ്ത ലുക്കിലാണ് ഈ ഫോട്ടോഷൂട്ടിൽ അവതരിപ്പിച്ചിരിക്കുന്നത്. ബ്ലാക് ക്രെയ്പ് ഷോര്‍ട്ട് ഗൗൺ ആണ് വേഷം. ബ്രൈറ്റ് റെഡ് ലിപ്സും കണ്ണുകളുമാണ് മേക്കപ്പിലെ ശ്രദ്ധാകേന്ദ്രം. കമ്മൽ മാത്രം ആക്സസറൈസ് ചെയ്ത് മിനിമൽ സ്റ്റൈലാണ് പിന്തുടർന്നിരിക്കുന്നത്.

aadhya-parasad-3

വൈപ്പിനാണ് ഫോട്ടോഷൂട്ടിന് ലൊക്കേഷനായത്. ആൻ ആൻസിയാണ് കോസ്റ്റ്യൂം. ഷിനു മേക്കപ്പും കുഞ്ഞാവ ഡിസൈനഡ്സ് ഫൊട്ടോഗ്രഫിയും ചെയ്തിരിക്കുന്നു. മിഥിൻ മിത്രനാണ് ഡയറക്‌ഷൻ. 

aadhya-parasad-5

കുഞ്ചാക്കോ ബോബൻ നായകനായ നിഴലിലൂടെയാണ് ആദ്യ പ്രസാദ് പ്രേക്ഷകശ്രദ്ധ നേടിയത്. നായികയായി അഭിനയിച്ച കർണൻ നെപ്പോളിയൻ ഭഗത്‌ സിങ് ആണ് റിലീസ് ചെയ്യാനിരിക്കുന്ന സിനിമ. ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ടൊവീനോയുടെ പുതിയ സിനിമയിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ആദ്യയാണ്. 

aadhya-parasad-2

English Summary : Actress Aadhya Prasad latest photoshoot goes viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com