ADVERTISEMENT

ചെറിയൊരു ഇടവേളയ്ക്കുശേഷം ഫാഷൻ ഫോട്ടോഷൂട്ട് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച് നടി ശിൽപ ഷെട്ടി. നീലയും പിങ്കും നിറങ്ങൾ ചേർന്ന സാരിയാണു താരത്തിന്റെ വേഷം. അശ്ലീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് ഭർത്താവ് രാജ്കുന്ദ്ര അറസ്റ്റിലായതിനുശേഷം താരം സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നില്ല.

സ്വകാര്യ ചാനലിലെ ഡാൻസ് ഷോയില്‍ വിധികർത്താവാണ് ശിൽപ. രാജ്കുന്ദ്ര അറസ്റ്റിലായതോടെ പരിപാടിയിൽനിന്നും വിട്ടു നിൽക്കുകയായിരുന്നു. ഇതോടൊപ്പം ഫാഷൻ ഫോട്ടോഷൂട്ടുകളും വ്യായാമമുറകളും ഫിറ്റ്നസ് ടിപ്സും സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്നതും അവസാനിപ്പിച്ചു. ശിൽപയ്ക്കും പകരം കരീഷ്മ കപൂർ പരിപാടിയുടെ വിധികര്‍ത്താവായി എത്തുകയും ചെയ്തിരുന്നു. ഇതോടെ ശിൽപ ഇനി തിരിച്ചുവരില്ലേ എന്ന ആശങ്കയിലായിരുന്നു ആരാധകർ. എന്നാൽ ബോൾഡ് ലുക്കിലെത്തി ശിൽപ തന്റെ തിരച്ചുവരവ് അറിയിച്ചു. 

മയ്യൂർ ഗിരോട്ര ലാബലിൽ നിന്നുമുള്ള സാരിയാണ് ശിൽപ ധരിച്ചിരിക്കുന്നത്. മുന്താണിയിലും ബ്ലൗസിലുമുള്ള ഫ്ലോറൽ ഡിസൈനുകളാണ് സാരി ആകർഷകമാക്കുന്നത്. 58,000 രൂപയാണ് സാരിയുടെ വില. സ്റ്റേറ്റ്മെന്റ് നെക്‌ലേസ്, അനുയോജ്യമായ വളകൾ എന്നിവ ആക്സസറൈസ് ചെയ്തിരിക്കുന്നു. ന്യൂഡ് ലിപ് ഷെയ്ഡും ബോള്‍ഡ് കണ്ണുകളുമായിരുന്നു മേക്കപ്പിന്റെ ഹൈലൈറ്റ്. 

ഉയർത്തെഴുന്നേൽക്കാൻ നിശ്ചയിച്ച പെണ്ണിനേക്കാൾ ശക്തി മറ്റൊന്നിനുമില്ല എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചത്. ശിൽപയ്ക്ക് ആശംസകളുമായി സഹപ്രവർത്തകരുടെയും ആരാധകരുടെയും കമന്റുകളുണ്ട്.

English Summary : Shilpa Shetty shines in a blue-pink Saree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com