ADVERTISEMENT

സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്ര ഒരുക്കിയ ലെഹങ്കയിൽ നവവധുവിനെപ്പോലെ ഒരുങ്ങി ബോളിവുഡ് സുന്ദരി കൃതി സനോൺ. ഹെവി സർദോസി വർക്കുകളാൽ സമ്പന്നമായ ചുവപ്പു ലെഹങ്കയാണിത്. പ്രൗഢി നിറയുന്ന ലെഹങ്കയ്ക്കൊപ്പം ബ്രൈഡൽ മേക്കപ്പും ചേർന്നതോടെ താരം അതിസുന്ദരിയായി.

ട്യൂൾ ദുപ്പട്ടയാണ് പെയർ ചെയ്തത്. സ്റ്റേറ്റ്മെന്റ് നെക്പീസ്, ചൂഢ, നാഥ് എന്നിങ്ങനെ പാരമ്പര്യത്തനിമയുള്ള ബ്രൈഡൽ ആഭരണങ്ങളും ലുക്കിന് മികവേകി.

വിവാഹവും അനുബന്ധ ചടങ്ങുകൾക്കും വേണ്ടി പ്രത്യേകം പുറത്തിറക്കുന്ന കലക്‌ഷനില്‍ നിന്നുള്ളതാണ് ഈ ലെഹങ്ക. താരസുന്ദരി സാറാ അലി ഖാനും ഈ കലക്‌ഷനിൽ നിന്നുള്ള ലെഹങ്കയിൽ തിളങ്ങിയിരുന്നു.

English Summary : Kriti Sanon looks stunning in designer Manish Malhotra outfit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com