ADVERTISEMENT

സാരിക്ക് ഏതെല്ലാം തരത്തില്‍ മോഡേൺ ട്വിസ്റ്റ് നൽകാനാകുമെന്ന പരീക്ഷണത്തിലാണോ താരസുന്ദരി തമന്നയെന്ന് ആരെങ്കിലും സംശയിച്ചാൽ തെറ്റു പറയാനാകില്ല. കാരണം തമന്ന ധരിക്കുന്ന സാരികൾ അത്രയേറെ വൈവിധ്യം നിറയുന്നവയാണ്. ഡിസൈനർ അമിത് അഗർവാൾ ഒരുക്കിയ സാരിയിലാണ് തമന്ന അടുത്തിടെ തിളങ്ങിയത്.

ലാവണ്ടർ നിറത്തിലുള്ള പ്രീ സ്റ്റിച്ചഡ് ഫ്ലീറ്റ് സാരിയാണിത്. മെറ്റാലിക് ടേപ് ബോഡീസ് ആണ് സാരിയുടെ മറ്റൊരു സവിശേഷത. 62,500 രൂപയാണ് സാരിയുടെ വില. 

ബോൾഡ് മേക്കപ്പും മിനിമൽ ആക്സസറികളുമായാണു തമന്ന ഒരുങ്ങിയത്. താരത്തിന്റെ ഈ വേറിട്ട ലുക്ക് ഫാഷൻ ലോകത്തിന്റെ ശ്രദ്ധ നേടിയെടുത്തു.

English Summary : Tamannaah Bhatia in lavender sari with metallic bodice 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com