ADVERTISEMENT

ഫാഷൻ ഫോട്ടോഷൂട്ടുകൾ കൊണ്ട് ആരാധകരെ അദ്ഭുതപ്പെടുത്തുന്ന പതിവ് തുടര്‍ന്ന് താരസുന്ദരി മലൈക അറോറ. മെറ്റാലിക് മാക്സി ഗൗണിലായിരുന്നു ഇത്തവണ താരത്തിന്റെ ഫാഷൻ മാജിക്. മലൈക പങ്കുവച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി.

പച്ച, പിങ്ക്, നീല, ലാവണ്ടര്‍ എന്നീ നിറങ്ങൾ സമന്വയിക്കുന്നു എന്നതാണ് ഗൗണിലെ പ്രധാന ആകർഷണം. ബട്ടർഫ്ലൈ ഫുൾ സ്ലീവ്, ഫ്ലീറ്റുകൾ, ‘V’ ഷെയ്പ് നെക്‌ലൈൻ എന്നിവ മാക്സി ഗൗണിന് അൾട്രാ മോഡേൺ ലുക്ക് നൽകുന്നു. 

ഡിസൈനർ ജെമി മാലൗഫിന്റെ 2021 വിന്റർ കലക്‌ഷനിൽ നിന്നുള്ളതാണ് ഈ ഗൗൺ. 1.7 ലക്ഷം രൂപയാണ് വില.

ഡ്വെവി മേക്കപ്പും ലൂസ് വേവ് ഹെയർസ്റ്റൈലുമാണ് മലൈക തിരഞ്ഞെടുത്തത്. സ്വർണ കൈചെയിനും മോതിരങ്ങളും ആക്സസറൈസ് ചെയ്തിരുന്നു. 

English Summary : Actress Malaika Arora shines in a maxi gown 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com