ADVERTISEMENT

എവിടെയായാലും സ്വന്തം സ്റ്റൈലിൽ തിളങ്ങുക എന്നതാണ് താരസുന്ദരി ദീപിക പദുകോണിന്റെ രീതി. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലും ഇതു തന്നെയാണ് താരത്തിന്റെ നിലപാട്. അതുകൊണ്ട് തന്നെ ദീപികയുടെ ഒരോ ചിത്രവും ആരാധകരെയും ഫാഷൻ പ്രേമികളെയും സംതൃപ്തരാക്കാറുണ്ട്. അടുത്തിടെ സാരി ധരിച്ചുള്ള ചിത്രങ്ങളുമായാണ് ദീപിക തരംഗം തീർത്തത്.

deepika-padukone-4

ഫ്ലീറ്റഡ് ഓർഗൻസ മൾട്ടി കളർ സാരിയായിരുന്നു താരം ധരിച്ചത്. ഇളം മഞ്ഞ, നീല, പിങ്ക്, പച്ച എന്നീ നിറങ്ങളാണ് സാരിയിൽ ഉണ്ടായിരുന്നത്. മഞ്ഞ നിറത്തിലുള്ള ടർട്ടിൽ നെക് ബ്ലൗസാണ് ദീപിക ഇതിനൊപ്പം പെയർ ചെയ്തത്. പായൽ ഖാണ്ഠാവാലയാണ് സാരി ഡിസൈൻ ചെയ്തത്. 

deepika-padukone-3

നീല ഡ്രോപ് സ്റ്റൈൽ കമ്മലും വജ്ര മോതിരങ്ങളുമാണ് ആക്സസ്റൈസ് ചെയ്തത്. മിനിമൽ മേക്കപ്പും മിഡിൽ പാര്‍ട്ട് ബൺ ഹെയർ സ്റ്റൈലും ദീപികയെ കൂടുതൽ സുന്ദരിയാക്കി. 

deepika-padukone-2

‘വെളിച്ചം, പ്രതീക്ഷ, സന്തോഷം’  എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് ദീപിക കുറിച്ചത്. 

deepika-padukone-5

Englihs Summary : Actress Deepika Padukone shines in a yellow saree 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com