ADVERTISEMENT

കഴിഞ്ഞ ഏതാനും വർഷങ്ങളായി മെറ്റ് ഗാല വേദിയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു താരസുന്ദരി പ്രിയങ്ക ചോപ്രയുടെ സ്റ്റൈലിഷ് എൻ‍ട്രികൾ. വ്യത്യസ്തമെന്നും വിചിത്രവുമെന്നുമെല്ലാം വിളിക്കാവുന്ന ലുക്കുകളാണ് പ്രിയങ്ക മെറ്റ് ഗാലയിൽ പരീക്ഷിച്ചിട്ടുള്ളത്. പ്രിയങ്കയില്ലാതെ മെറ്റ് ഗാല 2021 കടന്നു പോകുമ്പോള്‍ താരത്തിന്റെ പഴയ ലുക്കുകളിലേക്ക് ഒന്നു തിരിഞ്ഞു നോക്കാം.  

2019ലെ മെറ്റ് ഗാലയിൽ ഏറ്റവുമധികം ശ്രദ്ധ നേടിയ 10 താരങ്ങളിൽ പ്രിയങ്ക സ്ഥാനം പിടിച്ചിരുന്നു. ലക്ഷ്വറി ഫാഷൻ ബ്രാന്‍ഡ് ഡിയോറിന്റെ സ്പ്രിങ് 2018 കലക്‌ഷനിൽ നിന്നുള്ള സിൽവർ തൂവൽ ഗൗൺ ആയിരുന്നു പ്രിയങ്ക ധരിച്ചത്. 1500 മണിക്കൂർ കൊണ്ടു തയാറാക്കിയ ആ ഗൗണിന്റെ വില 45 ലക്ഷം രൂപയായിരുന്നു. പ്രിയങ്കയുടെ ഹെയർസ്റ്റൈലും മേക്കപ്പുമാണ് അന്നു കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. താരത്തിന്റെ ഹെയർസ്റ്റൈലിനെ കിളിക്കൂടുമായി താരതമ്യപ്പെടുത്തിയുള്ള ട്രോളുകൾ വരെ അന്നു നിറഞ്ഞു നിന്നു.

മെറ്റ് ഗാല 2018 ന്റെ തീം ‘ഹെവന്‍ലി ബോഡീസ്: ഫാഷന്‍ ആന്‍ഡ് കാത്തലിക് ഇമാജിനേഷന്‍’ എന്നതായിരുന്നു. തീമിനു യോജിക്കും വിധത്തിൽ ദേവതയെപ്പോലെയാണ് പ്രിയങ്ക അന്നു റെഡ് കാർപറ്റിൽ എത്തിയത്. റാൽഫ് ലോറെൻ കലക്‌ഷനിൽ നിന്നുള്ള വൈൻ റെഡ് നിറത്തിലുള്ള വെൽവെറ്റ് ഈവനിങ് ഗൗണും ഗോൾഡും എംബ്രോയ്ഡറിയുടെ പ്രൗഢിയുള്ള ശിരോവസ്ത്രവുമാണ് പ്രിയങ്ക ധരിച്ചത്. സ്വരോവ്സ്കി ക്രിസ്റ്റലുകളും ബീഡ്‌വർക്കുമൊക്കെ തുന്നിച്ചേർത്ത ഗൗണിലെ എംബ്രോയ്ഡറി പൂർത്തിയാക്കാൻ 10 ദിവസം വേണ്ടി വന്നു.. വൈൻ റെഡ് നിറത്തിലുള്ള ലിപ്സ്റ്റിക്കും അമിതമാകാത്ത മേക്കപ്പും ഇരുവശത്തേക്കും വകഞ്ഞ മുടിയുമൊക്കെ താരത്തിന്റെ വസ്ത്രത്തോടു ചേരുന്നതായിരുന്നു. 

പ്രിയങ്ക ആദ്യമായി മെറ്റ് ഗാലയിൽ എത്തിയ 2017 ൽ ‘ആർട് ഓഫ് ദി ഇൻ ബിറ്റ്‌വീൻ’ എന്ന തീമിലായിരുന്നു ഷോ. ക്രിസ്റ്റീന എൽറിക് ഡിസൈൻ ചെയ്ത, നീണ്ട ട്രെയിനോടുകൂടിയ ഗൗൺ ആണ് അന്നു വാർത്തകളിൽ ഇടം പിടിച്ചത്. വെള്ളികൊണ്ടുള്ള കമ്മലുകളും കറുത്ത ബൂട്ടും മെസ്സി ഹെയർ ബണ്ണും ചേർത്താണ് പ്രിയങ്ക തന്റെ ലുക്ക് പൂർത്തീകരിച്ചത്. ആ ആദ്യ വരവിൽ തന്നെ ഫാഷന്‍ ലോകത്ത് സ്ഥാനം ഉറപ്പിക്കാൻ പ്രിയങ്കയ്ക്ക് സാധിച്ചിരുന്നു.

priyanka-chopra-123
Image Credits : Sky Cinema/ Shutterstock.com

കോവി‍ഡ് പ്രതിസന്ധികളെ തുടർന്ന് 2020ലെ മെറ്റ് ഗാല ഉപേക്ഷിച്ചിരുന്നു. 2021ല്‍ നടത്തിയപ്പോൾ പ്രിയങ്ക എത്തിയില്ല എന്നത് താരത്തിന്റെ ആരാധകർക്കും ഫാഷന്‍ ലോകത്തിനു സമ്മാനിക്കുന്ന നിരാശ ചെറുതല്ല. എങ്കിലും വരും വർഷങ്ങളിൽ മെറ്റ് ഗാലയുടെ റെഡ് കാർപറ്റിൽ പ്രിയങ്കയുടെ ഫാഷൻ മാജിക്കിന് സാക്ഷിയാകാം എന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധകർ.  

English Summary : Throwback to Priyanka Chopras's viral looks in Met Gala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com