ADVERTISEMENT

അമ്മയുടെ 15 വർഷം പഴക്കമുള്ള സാരി ധരിച്ചുള്ള ചിത്രം പങ്കുവച്ച് നടി മിയ ജോര്‍ജ്. പ്രിന്റുകളുള്ള, ചുവപ്പ് കോട്ടൻ സാരിയാണിത്. ഒരു പെൺകുട്ടിക്ക് അമ്മയുടെ വസ്ത്രശേഖരത്തിൽ നിന്നു മോഷ്ടിക്കാനുള്ള അവകാശവുമുണ്ടെന്നാണ് ചിത്രത്തിനൊപ്പമുള്ള രസകരമായ കുറിപ്പിലൂടെ മിയ പറയുന്നു.

‘‘നിങ്ങൾ ഒരു പെൺകുട്ടിയാണെങ്കിൽ, അമ്മയുടെ വസ്ത്രശേഖരത്തിൽ നിന്നു മോഷ്ടിക്കാനുള്ള എല്ലാ അവകാശവും ഉണ്ട്. എല്ലാ പെൺകുട്ടികളും ഒരു തവണയെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടാകുമെന്നാണ് എനിക്ക് തോന്നുന്നത്. അമ്മയുടെ 15 വർഷം പഴക്കമുള്ള സാരി ഉപയോഗിച്ചുള്ള എന്റെ ഈ പുതിയ ലുക്ക് അതിനു തെളിവാണ്’’ – മിയ കുറിച്ചു.

miya-george-2

ചുവപ്പ് പ്ലെയിൻ ഹാഫ് സ്ലീവ് ബ്ലൗസാണ് സാരിക്കൊപ്പം പെയർ ചെയ്തിരിക്കുന്നത്. സാരിക്ക് അനുയോജ്യമായ രീതിയിലുള്ള മിനിമൽ ആക്സസറീസും മേക്കപ്പും മിയയുടെ ലുക്കിനെ മനോഹരമാക്കുന്നു. 

English Summary : Actress Miya George latest photos in sareev

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com