ADVERTISEMENT

ബോളിവുഡ് സുന്ദരി സോനം കപൂറും ഫാഷൻ ഡിസൈനർ അനാമിക ഖന്നയും ഒന്നിച്ചാൽ ഫാഷൻ ലോകത്തിന് സവിശേഷമായി എന്തെങ്കിലുമൊന്ന് ലഭിക്കും. നിരവധി റെഡ് കാർപറ്റുകളിൽ അനാമികയുടെ വസ്ത്രത്തിൽ തിളങ്ങി സോനം ഇക്കാര്യം തെളിയിച്ചിട്ടുള്ളതാണ്. അതിന്റെ തുടർച്ചയാണ് സോനത്തിന്റെ പുതിയ ചിത്രങ്ങൾ.

sonam-kapoor-2

എംബ്രോയ്ഡറിയുടെ സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന ഒരു വസ്ത്രമാണ് അനാമിക ഇത്തവണ സോനത്തിനായി ഒരുക്കിയത്. കറുപ്പിനു മുകളിൽ എംബ്രോയ്ഡറിയുടെ വശ്യത നിറയുമ്പോൾ ആരും നോക്കി നിന്നു പോകും. റോയൽ അക്കാദമി ഓഫ് ആർട്സ് എല്ലാ വർഷവും നടത്തുന്ന വേനൽക്കാല പ്രദർശനത്തിലേക്കാണ് ഈ കോസ്റ്റ്യൂമിൽ സോനം എത്തിയത്.

sonam-kapoor-3

മിനിമൽ മേക്കപ്പും ആക്സസറീസുമാണ് ഉപയോഗിച്ചത്. നിഖിൽ മാനസാതയാണ് സ്റ്റൈൽ ചെയ്തത്. അടുത്തടെ അനാമിക ഒരുക്കിയ ഗൗണിൽ ഒരു മാസികയുടെ ഫോട്ടോഷൂട്ടില്‍ സോനം എത്തിയിരുന്നു. മികച്ച അഭിപ്രായമാണ് അതിനു ലഭിച്ചത്. 

English Summary : English Summary : Sonam Kapoor looks ethereal in Anamika Khanna outfit 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com