പാരിസിൽ പ്രൗഢിയോടെ ഐശ്വര്യ; തിരിച്ചുവരവിൽ തിളങ്ങിയത് വെള്ളയിൽ

aishwarya-rai-bachchan-stylish-entry-in-white-at-paris-fashion-week
Image Credits : L'Oréal Paris Official / Instagram
SHARE

പാരിസ് ഫാഷൻ വീക്ക് 2021ൽ തിളങ്ങി താരസുന്ദരി ഐശ്വര്യ റായ്. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഐശ്വര്യ റാംപിലേക്ക് തിരിച്ചെത്തിയത്. ഒക്ടോബർ 3ന്, ഈഫൽ ടവറിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ വേദിയിലായിരുന്നു ഷോ സംഘടിപ്പിച്ചത്. 

വെള്ള നിറത്തിലുള്ള പ്ലീറ്റഡ് ഡ്രസ്സ് ആയിരുന്നു വേഷം. പതിവുപോലെ ലിപ്സ്റ്റിക്കിലെ പരീക്ഷണമായിരുന്നു മേക്കപ്പിലെ ഹൈലൈറ്റ്. ഫ്യൂഷിയ പിങ്ക് ലിപ്സ്റ്റിക് ആയിരുന്നു ഇത്തവണ താരം തിരഞ്ഞെടുത്തത്. 

ലോകത്തെ മുൻനിര കോസ്മറ്റിക്സ് കമ്പനി ലൊറിയാലിനെ പ്രതിനിധീകരിച്ച് എല്ലാ വർഷവും ഐശ്വര്യ പാരിസ് ഫാഷൻ വീക്കിന്റെ ഭാഗമാകാറുണ്ട്. ലൊറിയാലിന്റെ ബ്രാൻഡ് അംബാസഡർ ആണ് താരം.

English Summary: Aishwarya Rai Bachchan Stuns In White At Paris Fashion Week

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA