ADVERTISEMENT

പുതിയ സിനിമ സൂര്യവൻശിയുടെ പ്രചാരണ പരിപാടിയിൽ ഡിസൈൻ സബ്യസാചി മുഖർജി ഒരുക്കിയ സാരിയിൽ തിളങ്ങി നടി കത്രീന കൈഫ്. ഓറഞ്ച് നിറത്തിലുള്ള ഷീർ സാരിയാണിത്.

ഗോൾഡൻ എംബ്രോയ്ഡറിയുടെ സൗന്ദര്യം സാരിയുടെ ബോർഡറിൽ നിറയുന്നു. ഫുൾസ്ലീവ് ബ്ലൗസ് ആണ് പെയർ ചെയ്തത്. ഫ്ലോറൽ പ്രിന്റുകളും മുൻവശത്തുള്ള സ്റ്റേറ്റ്മെന്റ് എംബ്രോയ്ഡറിയും ബ്ലൗസിനെ ആകർഷകമാക്കുന്നു.

മേക്കപ്പിലും ഹെയർസ്റ്റൈലിലും പരീക്ഷണങ്ങൾ ഒഴിവാക്കി നാച്വറൽ സ്റ്റൈല്‍ പിന്തുടർന്നിരിക്കുന്നു. കമ്മൽ മാത്രമാണ് ആക്സസറൈസ് ചെയ്തിരിക്കുന്നത്. 

സിനിമയുടെ പ്രചാരണ പരിപാടികൾ ആരംഭിച്ചശേഷമുള്ള കത്രീനയുടെ മികച്ച് ലുക്ക് എന്നാണ് ആരാധകർ ഇതിനെ വിശേഷിപ്പിക്കുന്നത്. ആദ്യ പ്രചാരണ പരിപാടിയില്‍ സബ്യസാചി ഒരുക്കിയ ലെഹങ്കയായിരുന്നു കത്രീനയുടെ വേഷം. 

അക്ഷയ് കുമാര്‍, അജയ് ദേവ്ഗൺ, രൺവീർ സിങ്, കത്രീന കൈഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിനിമയാണ് സൂര്യവൻശി. നവംബർ 5നാണ് റിലീസ്. 

English Summary : Katrina Kaif flaunts in Sabyasachi Saree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com