എല്ലാ കണ്ണുകളും കങ്കണയിൽ; ദേശീയ പുരസ്കാര വേദിയിൽ രാജകീയ പ്രൗഢിയോടെ താരം

kangana-ranauts-traditional-look-in-kanchivaram-saree-to-receive-the-national-award
Image Credits : Kangana Ranaut / Instagram
SHARE

മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങാൻ നടി കങ്കണ റണൗട്ട് എത്തിയത് കാഞ്ചീവരം സാരി ധരിച്ച്. ഇതോടൊപ്പം ഹെവി ആഭരണങ്ങളും ചേർന്നപ്പോൾ രാജകീയ പ്രൗഢിയിൽ താരം തിളങ്ങി. ഫാഷൻ ലോകത്തിന്റെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി കങ്കണയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗം തീർക്കുകയാണ്. 

ക്രീം നിറത്തിലുള്ള പട്ടു സാരിയാണ് താരം ധരിച്ചത്. ബോർഡറിലും പല്ലുവിലും ചുവപ്പിന്റെ വശ്യത. ഗോള്‍ഡൻ ബ്ലൗസിൽ ചുവപ്പ് നിറത്തിലുള്ള ചെറിയ ഫ്ലോറൽ ഡിസൈനുകൾ അഴകു ചാർത്തുന്നു. 

kangana-ranaut-2

സ്റ്റൈലിങ്ങിലെ മികവാണ് ലുക്കിനെ ആകർഷകമാക്കുന്നത്. ബൺ സ്റ്റൈലിൽ മുടികെട്ടി മുല്ലപ്പൂ ചൂടിയിരിക്കുന്നു. ഹെവി ആഭരണങ്ങളിൽ പാരമ്പര്യ പ്രൗഢി നിറഞ്ഞു നിൽക്കുന്നു. ചുവന്ന വട്ടപ്പൊട്ടും ന്യൂഡ് ലിപ്സ്റ്റക്കും ബോൾഡ് മേക്കപ്പും ചേരുന്നതോടെ  സൗന്ദര്യത്തിനൊപ്പം കരുത്തും പ്രകടമാകുന്നു.

മണികർണിക, പംഗ എന്നീ സിനിമകളിലെ അഭിനയമാണ് കങ്കണ‌യെ മികച്ച നടിക്കുള്ള പുരസ്കാരത്തിന് അർഹയാക്കിയത്. 

English Summary : Kangana Ranaut In Gorgeous Saree As She Wins Her Fourth National Award

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA