ദീപാവലി രൺബീറിനൊപ്പം; സബ്യസാചി ലെഹങ്കയിൽ തിളങ്ങി ആലിയ ഭട്ട്: ചിത്രങ്ങൾ

alia-bhatt-shines-in-sabyasachi-lehenga-for-diwali-celebration-with-ranbir-kapoor
Image Credits : Alia Bhatt / Instagram
SHARE

കാമുകന്‍‌ രൺബീർ കപൂറിനൊപ്പം ദീപാവലി ആഘോഷമാക്കി നടി ആലിയ ഭട്ട്. സംവിധായകൻ അയാൻ മുഖർജിക്കെപ്പം മുംബൈയിൽ നടന്ന പൂജയിൽ ഇരുവരും പങ്കെടുത്തു. 

സബ്യസാചി മുഖർജി ഡിസൈൻ ചെയ്ത പ്രിന്റഡ് പർപ്പിൾ ലെഹങ്കയായിരുന്നു ആലിയയുടെ വേഷം. പോൽക ഡോട്ട്സ് ലെഹങ്കയ്ക്ക് സിംപിൾ ലുക്ക് നൽകി. ഒപ്പം ബോർഡറിൽ ഗോൾഡൻ എംബ്രോയ്ഡറി പ്രൗഢിയേകുകയും ചെയ്തു. 

സ്റ്റേറ്റ്മെന്റ ഇയർറിങ് മാത്രമായിരുന്നു ആക്സസറി. ലളിതമായ മേക്കപ്പും ഓപ്പൺ ഹെയർ സ്റ്റൈലുമായിരുന്നു താരം തിരഞ്ഞെടുത്തത്. 

കടും നീല കുർത്തയായിരുന്നു രൺബീറിന്റെ വേഷം. കുർത്തയുടെ കഴുത്തിൽ ഗോൾഡൻ എംബ്രോയ്ഡറിയുണ്ട്. 

അയാൻ മുഖർജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്രയാണ് ഇരുവരുടെയും അടുത്തതായി റിലീസിന് എത്തുന്ന സിനിമ. എന്തായാലും ഈ വർഷംതന്നെ രൺബീർ–ആലിയ വിവാഹം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 

English Summary : Alia Bhatt And Ranbir Kapoor stunning look for Diwali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA