മലൈക അറോറയും മനീഷ് മൽഹോത്ര സാരിയും ചേർന്നാൽ ഫാഷൻ വിസ്മയം; ചിത്രങ്ങൾ

malaika-arora-in-lime-green-saree-by-manish-malhotra
SHARE

ബോളിവുഡ് സുന്ദരി മലൈക അറോറയും സെലിബ്രിറ്റി ഡിസൈൻ മനീഷ് മൽഹോത്രയും ഒന്നിക്കുമ്പോൾ ഫാഷൻ ലോകത്ത് ആവേശം നിറയുന്നത് പതിവു കാഴ്ചയാണ്. അതും മനീഷ് ഒരുക്കുന്ന സാരിയാണ് മലൈക ധരിക്കുന്നതെങ്കിൽ പറയുകയും വേണ്ട. താരത്തെ ഏറ്റവും സുന്ദരിയായി കാണുന്നത് അപ്പോഴാണെന്നാണു ആരാധകരുടെ അഭിപ്രായം. ദീപാവലിയോട് അനുബന്ധിച്ച് അനിൽ കപൂറിന്റെ വീട്ടിൽ സംഘടിപ്പിച്ച ആഘോഷത്തിന് മലൈക എത്തിയത് മനീഷ് ഒരുക്കിയ സാരിയിലായിരുന്നു. ഇതു വളരെയധികം ശ്രദ്ധ നേടുകയും ചെയ്തു. എന്നാൽ തൊട്ടുപിന്നാലെ വീണ്ടും മനീഷ് മൽഹോത്ര സാരിയിലെത്തി ഹൃദയം കവർന്നിരിക്കുകയാണ് താരം.

ലെമൺ ഗ്രീൻ നിറത്തിലുള്ള സാരി ധരിച്ചുള്ള മലൈകയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. മനീഷ് എത്‌നിക് വെയർ കലക്‌ഷനിൽ നിന്നുള്ളതാണ് അതിമനോഹരമായ ഈ ഷീർ–ഷിഫോൺ സാരി. ഗോൾഡനും നീലയും നിറങ്ങളിലുള്ള സീക്വിൻ ബോർഡറാണു സാരിക്കുള്ളത്. പല്ലുവിൽ പലനിറങ്ങളിലുള്ള ടാസിൽസിന്റെ സൗന്ദര്യം നിറയുന്നു.

മൾട്ടി കളർ ഹെവി എംബ്രോയ്ഡറിയുള്ള ബാക്‌ലസ് ബ്ലൗസാണ് പെയർ ചെയ്തത്. മരതക പച്ചനിറത്തിലുള്ള ആക്സസറീസ് ആണ് ഒപ്പം ധരിച്ചത്. ഐ ഷേഡിലും പച്ച സ്ഥാനം പിടിച്ചു. ഐലൈനർ, പിങ്ക് ലിപ്സ്റ്റിക് എന്നിവ കൂടി ചേർന്നതോടെ പാർട്ടി ലുക്കില്‍ മലൈക തിളങ്ങി. ചാന്ദ്നി പ്രകാശ് ആണു താരത്തെ സ്റ്റൈൽ ചെയ്തത്.

അനിൽ കപൂറിന്റെ വീട്ടിൽ നടന്ന ആഘോഷത്തിൽ പിങ്ക് സാറ്റിൻ സാരിയിലായിരുന്നു മലൈക തിളങ്ങിയത്. അർജുൻ കപൂറിനൊപ്പമാണ് താരം എത്തിയത്. 

English Summary : Malaika Arora iin Manish Malhotra saree and backless blouse

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS