ഒരു ലക്ഷത്തിന്റെ ഡ്രസ്സിൽ കരുത്തോടെ സമാന്ത; ചിത്രങ്ങൾ

samantha-ruth-prabhu-brocade-suit-costs-one-lakh
SHARE

ഫാഷൻ ലോകത്തേക്ക് തുറക്കുന്ന ഒരു വാതിൽ എന്നു താരസുന്ദരി സമാന്തയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനെ വിശേഷിപ്പിക്കുന്നതിൽ അതിശയോക്തിയില്ല. കാരണം അത്രയേറെ പുതുമകൾ ഫാഷനിസ്റ്റകൾക്ക് സമാന്ത സമ്മാനിക്കുന്നുണ്ട്. ബ്രോകാഡ് സ്യൂട്ടിലുള്ള താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

samantha-1

ഗ്രേ നിറത്തിലുള്ള ബ്രോകാഡ് സ്യൂട്ട് സെറ്റും ട്രെൻജ് കോട്ടുമാണ് സമാന്ത ധരിച്ചത്. ബ്രോകാഡ് എംബ്രോയ്ഡറിയുടെ സൗന്ദര്യം സ്യൂട്ടിൽ നിറയുന്നു. 

ഡിസൈനർ ഷിതിജ് ജലോരിയുടെ ലേബലിൽ നിന്നുള്ളതാണ് ഈ വസ്ത്രം. ഒരു ലക്ഷം രൂപയോളം വിലയുണ്ട്. 

സ്ലീക് ബൺ ഹെയർ സ്റ്റൈലാണ് താരം പിന്തുടർന്നത്. വെള്ളി ആഭരണങ്ങൾ ആക്സസറൈസ് ചെയ്തു. 

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA