ADVERTISEMENT

ലക്ഷങ്ങള്‍ വിലയുള്ള വസ്ത്രങ്ങൾ ധരിച്ചെത്തി ഫാഷൻ ലോകത്തെ വിസ്മയിപ്പിക്കുന്നത് ശീലമാക്കിയ താരമാണ് ഉർവശി റൗട്ടേല. അതുകൊണ്ടുതന്നെ ആഡംബര ഫാഷന്റെ പ്രതീകമായാണു താരസുന്ദരി അറിയപ്പെടുന്നത്. സിൽവർ ക്രിസ്റ്റലുകളോട് കൂടിയ ബോഡികോൺ വസ്ത്രത്തിലുള്ള ചിത്രമാണ് താരം അടുത്തിടെ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. പതിവു പോലെ ഈ ഡ്രസ്സിന്റെ വിലയും ആരാധകരെ ഞെട്ടിച്ചു.

സ്വരോസ്കി ക്രിസ്റ്റലുകളാണ് ഈ നീല മിനി ഡ്രസ്സിനെ ആകർഷകമാക്കുന്നത്. പൗഫ് സ്ലീവ്സ് ആണ് ഡ്രസ്സിനുള്ളത്. ഡ്രസ്സിന് അനുയോജ്യമായി ഡിസൈൻ ചെയ്ത പാദരക്ഷയിലും സ്വരോസ്കി ക്രിസ്റ്റലിന്റെ വശ്യസൗന്ദര്യം നിറയുന്നു. വജ്രം കൊണ്ടുള്ള കമ്മലുകളും കൈചെയിനും മോതിരങ്ങളുമാണ് ആക്സസറൈസ് ചെയ്തത്. ഐഷാഡോയും പിങ്ക് ലിപ്സ്റ്റിക്കും മേക്കപ്പിൽ ഹൈലൈറ്റ് ചെയ്തിരുന്നു. പോണിടെയിൽ ഹെയർസ്റ്റൈലും താരത്തിന്റെ ലുക്കിന് മാറ്റു കൂട്ടി.

ഫിലിംഫെയർ റെഡ് കാർപറ്റിന് വേണ്ടിയാണ് ഈ വസ്ത്രം ഉർവശി ധരിച്ചത്. ‌സെലിബ്രിറ്റി ഡിസൈനർ മൈക്കൽ സിങ്കോയുടെ സമ്മർ കലക്‌ഷനിൽ നിന്നുള്ള ഈ ഔട്ട്ഫിറ്റിന് 60 ലക്ഷം രൂപയാണ് വില. ഈ ഡ്രസ്സിലുള്ള ഏതാനും ചിത്രങ്ങളും വിഡിയോയും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. 

English Summary : Urvashi Rautela in Swarovski-studded bodycon dress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com